ജില്ലയിൽ വൻ ചന്ദനശേഖരം പിടികൂടി. പിടികൂടിയ ചന്ദനക്കട്ടികൾക്ക് രണ്ടരക്കോടിയോളം രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. 30 ചാക്കുകളിലായാണ് ചന്ദനക്കട്ടികളെല്ലാം സൂക്ഷിച്ചു വച്ചിരുന്നത്.
സംഭവത്തിൽ മുഖ്യപ്രതി അബ്ദുൾ ഖാദറിനെ (58) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ചന്ദനക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു. ഇയാൾ വനംവകുപ്പിൻ്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാളാണെന്നും ഇയാളുടെ മകൻ അർഷാദിനേയും കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് കാറുകളും അധികൃതർ പിടികൂടിയിട്ടുണ്ട്.
English summary; Kasargod sandalwood collection worth Rs 2.5 crore seized
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.