24 April 2024, Wednesday

Related news

April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 9, 2024
April 8, 2024
April 8, 2024
April 7, 2024

കാസര്‍കോട് ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

Janayugom Webdesk
കാസര്‍കോട്
May 1, 2022 4:02 pm

കാസര്‍കോട് ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ഭക്ഷ്യവിഷബാധയേറ്റതാണ് മരണകാരണം. ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്. കാസർകോ‍ട് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള 15 പേർ ചികിത്സയിലാണ്. ഇവരില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിൽ ഇവര്‍ ചികിത്സയിലാണ്.

വയറിളക്കത്തെ തുടർന്ന് ഇന്നലെയാണ് നാല് പേർ ആശുപത്രിയിൽ ചികിത്സ തേടിയത്. മൂന്ന് പേർകൂടി ഇന്ന് രാവിലെ പനിയും വയറിളക്കവും മൂലം ആശുപത്രിയിൽ എത്തി. തുടർന്ന് ഇതേകാരണം പറഞ്ഞ് നിരവധി പേർ ആശുപത്രിയിലെത്തുകയായിരുന്നു. ആരോ​ഗ്യവിഭാ​ഗം നടത്തിയ പരിശോധനയിലാണ് ഷവർമ്മ കഴിച്ചവർക്കാണ് ശാരീരിക പ്രശ്നങ്ങളുണ്ടായതെന്ന് കണ്ടെത്തിയത്.

Eng­lish Summary:Kasargod stu­dent dies after eat­ing shawarma
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.