October 6, 2022 Thursday

Related news

July 7, 2022
September 6, 2020
July 30, 2020
June 23, 2020
May 17, 2020
April 18, 2020
April 14, 2020
April 3, 2020
March 24, 2020
March 18, 2020

കാസര്‍ഗോഡ് മൂന്നാംഘട്ടത്തിൽ മരണം 44 ആയി; കോവിഡ് മരണ സംഖ്യ ഉയരുന്നതില്‍ ആശങ്ക

Janayugom Webdesk
കാസർഗോഡ്
September 6, 2020 10:02 am

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ടുപേർ കൂടി മരണപ്പെട്ടു. ചെങ്കളയിലെ സി. എ ഹസൈനാർ(67) ആണ് ശനിയാഴ്ച വൈകിട്ട് മരിച്ചത്. കുമ്പള കിദൂർ നമ്പെത്തോട് സ്വദേശി കമല (60)യും ശനിയാഴ്ച കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഗുരുതരമായ കരൾ രോഗവും ഉണ്ടായിരുന്നു.

ഇതോടെ കാസർകോട് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 44 ആയി. കോവിഡ് മരണസംഖ്യ ഉയരുന്നത് കാസർകോട്ട് ആശങ്കക്ക് കാരണമായിട്ടുണ്ട്. കോവിഡ് രോഗവ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടത്തിലും ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന ജില്ലയിൽ, മൂന്നാംഘട്ടത്തിലാണ് 44 പേർ മരിച്ചത്. തീരദേശ പ്രദേശങ്ങളിലെ രോഗവ്യപനവും പ്രധാന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.