Web Desk

മഞ്ചേശ്വരം

July 26, 2021, 10:28 am

കാസര്‍കോട് ജ്വല്ലറിയില്‍ സുരക്ഷാജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച

Janayugom Online

മഞ്ചേശ്വരം ഹൊസങ്കടിയില്‍ വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ കവര്‍ച്ച. ഹൊസങ്കടി ടൗണിലെ രാജധാനി ജ്വല്ലറിയിലാണ് പുലര്‍ച്ചെയോടെ കവര്‍ച്ച നടന്നത്. നാലര ലക്ഷം രൂപയും 15 ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങളും കവര്‍ന്നതായി സംശയിക്കുന്നു. മഞ്ചേശ്വരം സ്വദേശി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. വാച്ച്മാന്‍ അബ്ദുല്ലയെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

 

You may also like this video: