കശ്മീരിൽ വിഘടനവാദി നേതാവ് അറസ്റ്റിൽ

Web Desk

ശ്രീനഗർ:

Posted on July 12, 2020, 10:32 pm

കശ്മീരിലെ വിഘടനവാദി നേതാവ് മൊഹമ്മദ് അഷ്‌റഫ് സെഹ്റായി അറസ്റ്റില്‍. ഇന്നലെ രാവിലെ ശ്രീനഗറില്‍ നിന്നാണ് 76 കാരനായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള വിഘടനവാദ സംഘടനയായ തെഹ്‌രിക്-ഇ‑ഹുറിയത്തിന്റെ നേതാവാണ് അഷറഫ് സെഹ്റായി.

ജമാഅത്ത്-ഇ-ഇസ്ലാമി സംഘടനയിലെ ചില അംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതു സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് അറിയിച്ചു. സയ്യിദ് അലി ഷാ ഗീലാനി ഹുറിയത്ത് കോണ്‍ഫറന്‍സില്‍ നിന്ന് കഴിഞ്ഞമാസം രാജിവച്ചതിന് പിറകെ സെഹ്റായിയെ പുതിയ നേതാവായി ഒരു വിഭാഗം ഉയർത്തിക്കാട്ടിയിരുന്നു.

ENGLISH SUMMARY: KASHMIR ARREST

YOU MAY ALSO LIKE THIS VIDEO