ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടല്‍. കുപ്വാര ജില്ലയിലെ കെറാൻ പ്രവശ്യയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം മഞ്ഞ് മൂടിയ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷാ സേന അഞ്ച് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതായി സൈനിക വക്താവ് അറിയിച്ചു. രണ്ട് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രത്യേക സൈനിക വിഭാഗത്തിൽപ്പെട്ട ഹിമാചൽ പ്രദേശ് സ്വദേശികളായ സഞ്ജീവ് കുമാർ, ബാൽ ക്രിഷൻ, രാജസ്ഥാൻ സ്വദേശി ഛത്രപാൽ സിംഗ്,ഉത്തരാഖണ്ഡ് സ്വദേശികളായ ദേവേന്ദ്ര സിംഗ്, അമിത് കുമാർ, എന്നിവരാണ് വീരമൃത്യു വരിച്ചത്.
മഞ്ഞ് മൂടിയ പ്രദേശത്ത് അസ്വഭാവികമായ കാൽപ്പാടുകൾ കണ്ട് പരിശോധനയ്ക്കിറങ്ങിയ സൈനികർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മഞ്ഞ് വീഴ്ചയുടെ മറവിൽ തീവ്രവാദികൾ അതിർത്തിയിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു.
നേരത്തെ ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. കുൽഗാമിലെ മൻസ്ഗാമില്‍ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടർന്ന് സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
English Summary; kashmir encounter: 5 soldiers martyred; 5 terrorists killed in gun battle
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.