ഷാ ഫൈസല്‍ അറസ്റ്റില്‍; കശ്മീരിലേക്ക് തിരിച്ചയച്ചു

Web Desk
Posted on August 14, 2019, 2:43 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ രാഷ്ട്രീയ നേതാവ് ഷാ ഫൈസലിനെ ഡല്‍ഹി വിമാനതത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. മുന്‍ ഐഎഎസ് ഓഫിസര്‍കൂടിയായ ഷാ ഫൈസല്‍ ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ നേതാവാണ്. ഇദ്ദേഹത്തെ പൊലീസ് തിരികെ കാശ്മീരിലേക്ക് കൊണ്ടുപോയി വീട്ടുതടങ്കലിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കശ്മീരില്‍ നിരവധി നേതാക്കള്‍ വീ്ടുതടങ്കലിലാണ്.
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജമ്മുവിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തുവെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചിരുന്നു. ജമ്മു കശ്മീരിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും എന്നാല്‍ കശ്മീരില്‍ കുറച്ചുകാലം നിയന്ത്രണങ്ങള്‍ തുടരുമെന്നും ജമ്മുകശ്മീരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് വന്‍ നിയന്ത്രണങ്ങളിലാണ് കഴിഞ്ഞ പത്തുദിവസം കടന്നുപോയത്. ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താ വിനിമയ ഉപാധികള്‍ എല്ലാം നിരോധിച്ചു. മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി അടിയന്തിരമായി പരിഗണിക്കിനിരിക്കെയാണ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തെരുവുകളില്‍ വിന്യസിച്ചിരിക്കുന്നത്, ഫോണ്‍ സേവനവും ഇന്റര്‍നെറ്റും ഇപ്പോഴും ജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല.