കശ്മീരിൽ വീണ്ടും ഭീകരാക്രമണം; അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു

Web Desk
Posted on October 30, 2019, 9:27 am

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കുൽഗാം ജില്ലയിലുണ്ടായ ആക്രമണത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പശ്ചിമ ബംഗാളിലെ സാഗർദിഗി പ്രദേശത്തുനിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇവർ താമസിച്ചിരുന്ന വീട്ടിലേക്ക് ഭീകരർ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞു.