കശ്മീരില്‍ 60 ഭീകരര്‍ നുഴഞ്ഞുകയറിയെന്ന് റിപ്പോര്‍ട്ട്

Web Desk
Posted on September 21, 2019, 11:46 pm

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജമ്മുകശ്മീരില്‍ അറുപത് തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ പ്രദേശവാസികള്‍ ഭീകര സംഘടനകളില്‍ ചേരുന്നതിന്റെ എണ്ണത്തില്‍ കുറവുണ്ടായതായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് അപകാശപ്പെട്ടു.
കഴിഞ്ഞ 45 ദിവസത്തിനിടെ രണ്ട് പേര്‍ മാത്രമാണ് ഭീകര സംഘടനകളില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ കരസേന, അതിര്‍ത്തി രക്ഷാ സേന, തുടങ്ങിയ വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് വിദേശ ഭീകരാവാദികള്‍ നുഴഞ്ഞുകയറിയതായി വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ പലവിധത്തിലുള്ള നീക്കങ്ങള്‍ ശ്രീനഗറിലും പരിസരങ്ങളിലും നടക്കുന്നുണ്ടെന്നും അവ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീരീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ശ്രീനഗറില്‍ ആകാശത്തേയ്ക്ക് വെടിവച്ച് പ്രദേശവാസികളെ ഭീകരര്‍ വെടിവച്ച സംഭവങ്ങളും ഉണ്ടായി. പാകിസ്ഥാനിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നതിന് പഞ്ചാബിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ഒരു സംഘം ഭീകരരെ താഴ്‌വരയില്‍ തന്നെ തടഞ്ഞതായി അദ്ദേഹം പറഞ്ഞു.