കേന്ദ്രത്തിന് തിരിച്ചടി; കശ്മീരി ജനതയ്ക്ക് ആശ്വാസം

Web Desk
Posted on January 10, 2020, 11:04 am

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ കേന്ദ്രത്തിന് തിരിച്ചടി. കശ്മീരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആവിശ്യ സേവനങ്ങൾക്ക് ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതി. ഇന്റര്‍നെറ്റ് സേവനം ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള ഭരണഘടനാ അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.കശ്മീര്‍ നിരവധി അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്താൻ കോടതി പരമാവധി ശ്രമിക്കുമെന്നും ജസ്റ്റിസ് എൻവി രമണ വിധിന്യായത്തിൽ വിശദീകരിച്ചു.മാധ്യമ സ്വാതന്ത്രം ജനാധിപത്യത്തിന്റെ അഭിവാജ്യ ഘടകമെന്നും കോടതി വ്യക്തമാക്കി.

ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങൾ പുനപരിശോധിക‌ണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പൗരന്റെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുകയാണ് കോടതിയുടെ ലക്ഷ്യമെന്നും ജസ്റ്റിസ് രമണ വിധിന്യായത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരിൽ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത ഹര്‍ജികളിൽ വിധി പറയുകയായിരുന്നു സുപ്രീം കോടതി.

Eng­lish sum­ma­ry: Kash­mir ver­dict judg­ment live updates

YOU MAY ALSO LIKE THIS VIDEO