June 7, 2023 Wednesday

കശ്മീരിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്

Janayugom Webdesk
January 10, 2020 7:00 pm

ശ്രീന​ഗര്‍: കശ്മീരിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. ബിഎസ്‌എഫ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ചില ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെ സംഘമാണ് കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് എന്നാണ് ബിഎസ്‌എഫ് മുന്നറിയിപ്പ് നല്‍കുന്നത്. അതിനിടെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. പൂഞ്ചിലെ ഗുല്‍പൂരിലാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. പതിനൊന്ന് മണിയോടെയായിരുന്നു പാകിസ്ഥാന്‍റെ ആക്രമണം.

Eng­lish sum­ma­ry: Kash­mir: Warn­ing of mil­i­tants try­ing to infiltrate

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.