16 April 2024, Tuesday

Related news

January 12, 2024
December 27, 2023
December 24, 2023
December 11, 2023
December 7, 2023
December 6, 2023
November 15, 2023
October 8, 2023
September 17, 2023
September 15, 2023

കശ്മീരി നേതാവ് സയ്യിദ് അലി ഷാ ഗിലാനിക്ക് യാത്രാമൊഴി

Janayugom Webdesk
ന്യൂഡൽഹി
September 2, 2021 4:28 pm

കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന കശ്മീരി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയെ ഇന്ന് പുലർച്ചെ ശ്രീനഗർ ഹൈദർപോരയിൽ ഖബറടക്കി. പുലർച്ചെ നാലരക്കായിരുന്നു കനത്ത സുരക്ഷാസന്നാഹങ്ങളോടെയുള്ള ഖബറടക്കം. ഗിലാനിയുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചുള്ളു. 

ദീർഘകാലമായി രോഗബാധിതനായിരുന്ന ഗിലാനി ബുധനാഴ്ചയാണ് ശ്രീഗറിലെ സ്വന്തം വസതിയിൽ വച്ച് അന്തരിച്ചത്. 91 വയസായിരുന്നു. ജീവിതത്തിൽ രണ്ട് ദശകങ്ങളോളം ഗിലാനി ജയിലിലാണ് കഴിച്ചുകൂട്ടിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം വീട്ടുതടങ്കലിലാക്കി. കഴിഞ്ഞ വർഷമാണ് മോചിപ്പിച്ചത്.
സംസ്കാരച്ചടങ്ങുകളിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനാനുമതിയുണ്ടായിരുന്നില്ല. ഇന്റർനെറ്റ്, മൊബൈൽ സർവീസുകളും നിയന്ത്രിച്ചു. 

ഭാരത് സൻചാർ നിഗം ലിമിറ്റഡിന്റെ പോസ്റ്റ് പെയ്ഡ് സർവീസ് മാത്രമേ പ്രവർച്ചിരുന്നുള്ളൂ. പ്രധാന നഗരങ്ങളിൽ വാഹനഗതാഗതം അനുവദിച്ചിരുന്നില്ല.
മൂന്ന് പതിറ്റാണ്ടിലേറെയായി കശ്മീരിലെ വിഘടനവാദ രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന ഗിലാനി കഴിഞ്ഞ വർഷമാണ് ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചത്.

ENGLISH SUMMARY:Kashmiri leader Syed Ali Shah Gilani Buried
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.