തെരഞ്ഞെടുപ്പ് ദിവസം അടുക്കുമ്പോള്‍ ജമ്മുകശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ച് കശ്മീരി പണ്ഡിററ് സംഘടനകള്‍.പതിറ്റാണ്ടുകളായി തങ്ങള്‍ക്കെതിരായി നടക്കുന്ന വംശഹത്യ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരക്കാന്‍ സംഘടനകള്‍ തീരുമാനിച്ചത്.
നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക്ശേഷമുള്ള ജമ്മു-കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത. ഈ മാസം 18,24 ഒക്ടോബര്‍ 1 എന്നിങ്ങനെ മൂന്നുഘട്ടമായാണ് ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ്. പതിറ്റാണ്ടുകളായി ങ്ങള്‍ പ്രവാസത്തില്‍ കഴിയുന്ന ഒരു സമൂഹമാണ്.
മാറി മാറി വരുന്ന സര്‍ക്കാരുകളും ‚രാഷട്രീയ പാര്‍ട്ടികളും ഞങ്ങളുടെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം സംസാരവിഷയമാക്കുകയും തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഉപയോഗിക്കുകയുമാണ്. അതിനാല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തങ്ങളെ പ്രതിനിധീകരിക്കുന്നില്ല എന്ന് സംഘടനകള്‍ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.