ഓട്ടോയിലെ സീറ്റിനെച്ചൊല്ലി യുവാക്കൾ തമ്മിൽ തർക്കം. അവസാനം തർക്കം ചെന്ന് അവസാനിച്ചത് മരണത്തിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ജോലി കഴിഞ്ഞ മടങ്ങുന്നതിനിടെ ഔട്ടോയിലെ സീറ്റിനെച്ചൊല്ലി സഹപ്രവർത്തകർ തമ്മിൽ തർക്കമായി. അവസാനം തർക്കം കയ്യാകളിയിലെത്തിച്ചത്. ഫെബ്രുവരി അഞ്ചിനാണ് തലയ്ക്ക് അടിയേറ്റ് ബോധംക്ഷയിച്ച നിലയിലാണ് കശ്മീരിലെ കുപ്വാര സ്വദേശിയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജയ്പൂരിലെ സവായ് മന് സിംഗ് ആശുപത്രിയില്‍ വച്ചാണ് യുവാവ് മരിച്ചത്.
പതിനെട്ടുകാരനും കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനുമായ ബസിത് ഖാനാണ് കൊല്ലപ്പെട്ടത്. ഓട്ടോയില്‍ കയറിയ ശേഷം സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ കയ്യാങ്കളിക്കിടെ ബസിത് ഖാന്റെ തലയ്ക്ക് അടിയേറ്റിരുന്നു. ബസിതിനൊപ്പമുണ്ടായിരുന്ന മറ്റൊരു കശ്മീരി യുവാവിനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡൽഹി സ്വദേശിയായ ആദിത്യയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. എന്നാല്‍ ബസിതിനെ ഗുണ്ടകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
English summary: Kashmiri youth died due to the dispute between colleagues
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.