20 April 2024, Saturday

വ്യാജ ​ലൈസൻസിൽ തോക്ക് കൈവശം വച്ച കശ്​മീർ സ്വദേശികൾ പിടിയിൽ

Janayugom Webdesk
തിരുവനന്തപുരം
September 1, 2021 10:57 pm

വ്യാജ ​ ലൈസൻസിൽ തോക്ക് കൈവശം വച്ച അഞ്ച്​ കശ്​മീർ സ്വദേശികൾ പൊലീസ്​ കസ്​റ്റഡിയിൽ. ഇവരുടെ കൈയ്യിൽ നിന്ന്​ അഞ്ച്​ ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട്​ വെടിയുണ്ടയും പൊലീസ്​ പിടിച്ചെടുത്തു. ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്​, ഗുൽസമാൻ, മുഷ്​താഖ്​ ഹുസൈൻ, മുഹമ്മദ്​ ജാവേദ്​ എന്നിവരെയാണ്​ കരമന പൊലീസ്​ ഇന്നലെ വൈകീട്ട്​ നീറമൺകരയിലെ താമസസ്ഥലത്തുനിന്ന്​ കസ്​റ്റഡിയിലെടുത്തത്​. അതിർത്തിയിലെ രജൗരി ജില്ലക്കാരാണിവർ. 

മഹാരാഷ്​ട്ര റിക്രൂട്ടിങ്​ ഏജൻസി വഴി ആറുമാസം മുമ്പാണ്​ ഇവർ കേരളത്തിൽ എത്തിയത്​. എടിഎമ്മിൽ പണം നിറയ്ക്കുന്ന സുരക്ഷാ സോനാംഗങ്ങളാണിവർ. കഴിഞ്ഞ തെരഞ്ഞെടുപ്പ്​ സമയത്ത്​ തോക്കുകൾ ഹാജരാക്കാൻ പൊലീസ്​ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയിരുന്നില്ല. തുടർന്നാണ്​ പൊലീസ്​ അന്വേഷണം നടത്തിയതും ഇവരെ പിടികൂടിയതും. 

മഹാരാഷ്ട്രയിലെ ഒരു റിക്രൂട്ടിംഗ് ഏജൻസി വഴിയാണ് ഇവർ ആറുമാസം മുമ്പ് കേരളത്തിൽ എത്തിയതെന്ന് പൊലിസ് പറഞ്ഞു. നിറമൺകരയിലെ താമസസ്ഥലത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. എയർപോർട്ട്, വിഎസ്എസ്‍സി, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, വ്യോമസേനാ ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്ക് നടുവിൽ ഇത്രയുംകാലം വ്യാജ തോക്കുമായി കഴിഞ്ഞത് ഗൗരവമുള്ള സംഭവമെന്ന് പൊലീസ് പറഞ്ഞു. മിലിട്ടറി ഇൻ്റലിജൻസും പൊലീസിൽ നിന്ന് വിവരം ശേഖരിച്ചു. 

ENGLISH SUMMARY:Kashmiris arrest­ed for pos­sess­ing fake firearms
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.