15 December 2025, Monday

Related news

December 14, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025

കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി

Janayugom Webdesk
തൃശൂര്‍
November 4, 2025 10:27 am

തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഒറ്റയാൻ ജനവാസ മേഖലയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ രാത്രി ജനവാസ മേഖലയിലിറങ്ങിയത്. ജനവാസമേഖലയിൽ രണ്ടാഴ്ചയിലേറെയായി കൊമ്പൻ തന്നെ തുടരുകയായിരുന്നു. ഒന്നുകിൽ കാട്ടാനയെ കാടുകയറ്റുക അല്ലെങ്കിൽ മയക്കുവെടിവെച്ച് പിടികൂടുക എന്നീ ലക്ഷ്യത്തോടെ ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ കാട്ടാനയെ നിരീക്ഷിക്കുന്ന സംഘം മേഖലയിൽ തുടരുന്നതിനിടയിലായിരുന്നു കൊമ്പൻ പ്രദേശത്ത് എത്തിയത്.

ആനയുടെ ദൃശ്യങ്ങൾ ഡ്രോണിൽ പതിഞ്ഞപ്പോൾ തന്നെ പ്രദേശവാസികൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമാണ് കുതിരാനിലെ ജനവാസമേഖലയിൽ ഇറങ്ങിയ കൊമ്പനെ കാടുകയറ്റാനായി ദൗത്യത്തിൽ ഉള്ളത്. അതേസമയം, കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് എത്തിയ കാട്ടുകൊമ്പൻ വനംവാച്ചറെ ആക്രമിച്ചത്. പ്രദേശവാസികൾ മാസങ്ങളായി ഭീതിയിലായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കൊമ്പനെ കാടുകയറ്റാൻ വനം വകുപ്പ് ദൗത്യം തുടങ്ങിയത്. ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പ് നൽകിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.