കല്ലേലി ജി ജെ എം യു പി സ്കൂളിന് സമീപം കാട്ടാന ഇറങ്ങി. കഴിഞ്ഞ പുലർച്ചെ 6.30 ഓടെ ആണ് ആന കൂട്ടം ഇറങ്ങിയത്. സ്കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിൽ കൂടി ഇറങ്ങി വന്ന ആന കൂട്ടം കല്ലേലി തോട്ടാവള്ളിൽ സി എസ് ജോയിയുടെ വാഴത്തോട്ടത്തിൽ എത്തി വാഴ കൃഷി നശിപ്പിച്ച ശേഷം മൺതിട്ട ഇടിച്ചിറങ്ങി റോഡിലൂടെ വനത്തിലേക്ക് പോകുകയായിരുന്നു. കല്ലേലി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിയായ ജിഫിൻ ആണ് പുലർച്ചെ ആനയെ കാണുന്നത്. സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ജിഫിൻ പുലർച്ചെ കൂട്ടുകാരന് ഒപ്പം സൈക്കിളിൽ വരുമ്പോൾ ആന റബ്ബർ തോട്ടത്തിൽ കൂടി ഇറങ്ങി വരുന്നതാണ് കണ്ടത്. പിന്നീട് കുട്ടികൾ സമീപവാസികളെ വിവരം അറിയിക്കുകയും ഇവർ സ്ഥലത്ത് എത്തുമ്പോൾ സ്കൂളിന് സമീപത്തായി നാല് ആനകൾ നിലയുറപ്പിച്ചത് കാണുവാനും കഴിഞ്ഞു. ഏറെ നേരത്തിന് ശേഷമാണ് ആനകൾ കാട്ടിലേക്ക് മറഞ്ഞത്. കാട്ടാന സ്കൂളിന് സമീപത്ത് വരെ എത്തിയതോടെ ഭീതിയിലാണ് കുട്ടികളും അധ്യാപകരും. സ്കൂളിന് സമീപത്തായി അംഗനവാടിയും പ്രവർത്തിക്കുന്നുണ്ട്. ആന കൂട്ടം ഇതിന് സമീപം വരെ എത്തിയിരുന്നു. രാവിലെ കല്ലേലി ഭാഗത്ത് ഉള്ള സ്കൂൾ കുട്ടികൾ അടക്കം ആനകൂട്ടം ഇറങ്ങിയ വഴിയിൽ കൂടിയാണ് സ്‌കൂളിലേക്ക് എത്തുന്നത്. ആനകൾ സ്ഥിരമായി ഇറങ്ങി തുടങ്ങിയ
തോടെ ഭീതിയിലാണ് വിദ്യാർത്ഥികളും. ആദ്യമായാണ് സ്കൂളിന് സമീപത്ത് കാട്ടാനഎത്തുന്നതെന്നും അധ്യാപകർ പറയുന്നു. കാട്ടാന സ്കൂളിന് സമീപം എത്തിയതോടെ ഭീതിയിലാണ് അധ്യാപകരും കുട്ടികളും.
കാട്ടാന എത്തിയ സ്ഥലം കോന്നി തഹൽസീദാർ എൻ വി സന്തോഷിന്റെ നേതൃത്വത്തിൽ ഉള്ള സംഘം സന്ദർശനം നടത്തി. സ്കൂളിൽ എത്തി പ്രാധാന അധ്യാപികയോട് വിവരങ്ങൾ ചോദിച്ചു മനസിലാക്കിയ ശേഷം സ്ഥലത്ത് എത്രയും വേഗം എത്തി വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് കോന്നി തഹലസീദാർ വനപാലകർക്ക് നിർദേശം നൽകി. റവന്യു ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.