പാപ്പരാസികളുടെ നാവിനു തത്ക്കാല വിലക്ക്: ആര്‍ച്ചിയെ കാണാൻ വല്യച്ഛൻ എത്തി

Web Desk
Posted on May 15, 2019, 10:12 am

മാധ്യമങ്ങളുടെയും പാപ്പരാസികളുടെയും നാവിനു വിലക്കിട്ട് വില്യമും ഭാര്യ കേയ്റ്റും. ഹാരി-മേഗന്‍ ദമ്ബതികളുടെ മകൻ ആര്‍ച്ചി പിറന്ന് ഒരാഴ്ചയായിട്ടും വില്യമും ഭാര്യ കേയ്റ്റും കുട്ടിയെ കാണാന്‍ എത്താത്തത് കടുത്ത ചോദ്യങ്ങളുയര്‍ത്തിയിരുന്നു. അതിന് വിരാമിട്ട് കൊണ്ടാണ് ഹാരിയും കേയ്റ്റും ഇന്നലെ തങ്ങളുടെ മരുമകനെ കാണാനെത്തിയത്. അതെ സമയം ഈ അവസരത്തില്‍ മേഗനും കേയ്റ്റും തമ്മില്‍ മിണ്ടിയോ എന്നറിയാനാണ് ഇപ്പോൾ ചർച്ച പുരോഗമിക്കുന്നത്

കുഞ്ഞിന്റെ ജനനം നടന്ന് രണ്ടാം ദിവസത്തിന് ശേഷമായിരുന്നു അവന്റെ ചിത്രങ്ങള്‍ മേഗനും ഹാരിയും പുറത്ത് വിട്ടിരുന്നത്. കുഞ്ഞിന്റെ പിറവി കുടുംബമായി ആഘോഷിച്ചതിന് ശേഷം മാത്രമേ വിവരം പുറത്ത് വിടുകയുള്ളുവെന്ന് ഹാരിയും മേഗനും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഈ ആഴ്ച ചാള്‍സ് രാജകുമാരനടക്കം നിരവധി രാജകുടുംബാംഗങ്ങള്‍ ആര്‍ച്ചിയെ കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.