Friday
22 Feb 2019

കത്വ: പ്രതികളെ പിന്തുണച്ച ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

By: Web Desk | Friday 13 April 2018 8:08 PM IST

കത്വ ബലാത്സംഗ കേസിലെ പ്രതികളെ പിന്തുണച്ച രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. ചൗദരി ലാല്‍ സിങ്, ചാദെര്‍ പ്രകാശ് ഗംഗ എന്നീ രണ്ടു ബിജെപി മന്ത്രിമാരാണ് രാജിവെച്ചത്. ജമ്മുവിലെ ബിജെപി പ്രസിഡന്റിന് രാജിക്കത്ത് മന്ത്രിമാര്‍ സമര്‍പ്പിക്കുകയായിരുന്നു. അസിഫ ബലാത്സംഗ കേസിലെ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏക്ത മഞ്ച് നടത്തിയ റാലിയില്‍ മന്ത്രിമാര്‍ പങ്കെടുത്തത് വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് മന്ത്രിമാരുടെ രാജി.

Related News