Wednesday
24 Jul 2019

മുഴുവന്‍ പ്രതികളേയും വധശിക്ഷയ്ക്ക് വിധിച്ചാല്‍ മാത്രമേ തന്റെ മകള്‍ക്ക് നീതി ലഭിക്കൂ

By: Web Desk | Tuesday 11 June 2019 4:52 PM IST


പത്താന്‍കോട്ട് : മുഴുവന്‍ പ്രതികളേയും വധശിക്ഷയ്ക്ക് വിധിച്ചാല്‍ മാത്രമേ തന്റെ മകള്‍ക്ക് നീതി ലഭിക്കുവെന്ന് കഠ്വ പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നു. എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച്‌ കൊന്ന കേസില്‍ ആറ് പ്രതികള്‍ക്കും വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് അക്തര്‍ പറഞ്ഞു.  ക ണ്ണില്ലാത്ത ക്രൂരതയ്ക്ക് അവര്‍ക്ക് മരണശിക്ഷ വിധിക്കണമെന്ന് പ്രതീക്ഷിച്ചിരുന്നു. – അക്തര്‍ പറഞ്ഞു. കേസില്‍ പ്രധാന കുറ്റവാളിയായ വ്യക്തിയെ വെറുതെവിട്ട കോടതി വിധി അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഒരാളെ വെറുതെ വിട്ട നടപടിയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. – അദ്ദേഹം പറഞ്ഞു.

‘എന്റെ മകളുടെ കാര്യത്തില്‍ നീതി ലഭിക്കണം. എല്ലാ പ്രതികളും തൂക്കിലേറ്റപ്പെടുമ്ബോള്‍ മാത്രമേ ആ നീതി ലഭ്യമാകൂ’- പെണ്‍കുട്ടിയുടെ അമ്മ മാധ പറഞ്ഞു.

Related News