കാട്ടാക്കടയിൽ മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ കൊന്ന കേസിൽ മണ്ണു മാഫിയ സംഘത്തിന് നേതൃത്വം നൽകിയവർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ. മണ്ണെടുപ്പിനെക്കുറിച്ച് പൊലീസിനെ അറിയിച്ചതാണ് കൊലപാതകം നടത്താൻ കാരണമെന്ന് എസ്. പി ബി. അശോകൻ പറഞ്ഞു. ആക്രമണത്തിന് മുൻപ് പൊലീസ് എത്താൻ വൈകിയെന്ന പരാതിയിൽ ഡി. വൈ. എസ്. പി അന്വേഷണം തുടങ്ങി.
മണ്ണെടുപ്പ് തടയാൻ ശ്രമിച്ച സംഗീതിനെ കൊലപ്പെടുത്തിയവരെല്ലാം മണ്ണു മാഫിയ അംഗങ്ങളാണ്. മണ്ണുമാന്തി യന്ത്രം ഉടമ സജു, ടിപ്പർ ഉടമ ഉത്തമൻ എന്നിവരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും അറസ്റ്റിലായി. പ്രതികളെ സഹായിച്ച ഉണ്ണി, വിനീഷ് എന്നിവരും ടിപ്പർ ഡ്രൈവർ വിജിനും നേരത്തെ അറസ്റ്റിലായിരുന്നു.
കൊലപാതകം നടന്ന രാത്രി സംഗീതിന്റെ പുരയിടത്തിൽ രണ്ട് ടിപ്പറും മണ്ണുമാന്തിയുമായി എത്തിയ സംഘം അഞ്ച് ലോഡ് മണൽ കടത്തി. വീട്ടിലില്ലാതിരുന്ന സംഗീത് ഇതറിഞ്ഞ് എത്തി തടയുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ ആക്രമണം തുടങ്ങിയ സംഘം ആദ്യം ടിപ്പർ കൊണ്ടിടിച്ച് സംഗീതിനെ നിലത്തിട്ടു. വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചതോടെ മണ്ണുമാന്തിയുടെ കൈകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു.
English summary: Kattakada Murder Seven arrested
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.