27 March 2024, Wednesday

Related news

March 22, 2024
February 22, 2024
October 26, 2023
September 28, 2023
May 24, 2023
May 8, 2023
December 6, 2022
November 25, 2022
November 24, 2022
October 19, 2022

കാവുമ്പായി കർഷക പ്രക്ഷോഭം

വലിയശാല രാജു
August 8, 2022 5:45 am

ന്മിത്വത്തിനും ബ്രിട്ടീഷ് ആധിപത്യത്തിനും എതിരെ മലബാറിൽ നടന്ന എണ്ണമറ്റ കർഷക സമരങ്ങളിൽ പ്രധാനപ്പെട്ടതാണ് കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം ഗ്രാമ പഞ്ചായത്തിലെ കാവുമ്പായി ഗ്രാമത്തിൽ നടന്ന കർഷക കലാപം.
1946 ൽ കോഴിക്കോട് നടന്ന കർഷക സംഘം സമ്മേളനം ചില ആവശ്യങ്ങൾ മുന്നോട്ട് വച്ചിരുന്നു. കരിഞ്ചന്ത തടയുക, എട്ട് ഔൻസ് റേഷനെങ്കിലും മുടങ്ങാതെ നൽകുക, നിലം തരിശിടാതെ കൃഷി ചെയ്യുക തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതായിരുന്നു. ജന്മിമാരാകട്ടെ മലബാർ സ്പെഷ്യൽ പൊലീസിനെ ഉപയോഗിച്ച് കർഷകരെ കള്ളക്കേസിൽ കുടുക്കുകയും മർദ്ദിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. കർഷകർ കൂടുതൽ സംഘടിച്ച് 1946 ഡിസംബർ 30ന് എം എസ് പി ക്യാമ്പിലേക്ക് മാർച്ച് ചെയ്യാൻ വേണ്ടി ഡിസംബർ 29ന് കാവുമ്പായി കുന്നിൽ ഒത്തുകൂടി. കർഷകർ ഉറക്കത്തിലായപ്പോൾ പുലർച്ചെ അഞ്ച് മണിയോടെ എം എസ് പിക്കാർ കാവുമ്പായി കുന്ന് വളഞ്ഞു. തോക്കുകൾ കൊണ്ടാണ് അവർ കർഷകരെ നേരിട്ടത്. അഞ്ച് പേർ വെടിയേറ്റ് മരിച്ചു. തുടർന്ന് രണ്ട് മൂന്ന് മാസക്കാലം പൊലീസിന്റെ തേർവാഴ്ചയായിരുന്നു അവിടെ. 100 കണക്കിന് കര്‍ഷകരെ പിടിച്ചു കൊണ്ടുപോയി ലോക്കപ്പിൽ വച്ച് ഭീകരമായി മർദ്ദിച്ചു. പലരും ജീവച്ഛവങ്ങളായി മാറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.