കൗരവര്‍ ടെസ്റ്റ്യൂബ് ശിശുക്കള്‍, രാവണന്‍ എയര്‍പോര്‍ട്ട് ഉടമ: ആന്ധ്ര വി സി

Web Desk
Posted on January 05, 2019, 10:39 pm

ജലന്ധര്‍: സ്റ്റെം സെല്‍ റിസേര്‍ച്ച്, ടെസ്റ്റ് ട്യൂബ് ഫെര്‍ട്ടിലൈസേഷന്‍, ഗയിഡഡ് മിസൈല്‍ തുടങ്ങിയ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മഹാഭാരതത്തിലും രാമായണത്തിലുമുണ്ടെന്ന് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ജി നാഗേശ്വര്‍ റാവു വ്യക്തമാക്കി. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ഒരു അമ്മയില്‍ നിന്ന് നൂറ് കൗരവര്‍ ഉണ്ടായി. ഇത് സ്‌റ്റെം റിസേര്‍ച്ചും ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയും ഉള്ളതുകൊണ്ടാണ് നടന്നത്. ഇതായിരുന്നു ഈ രാജ്യത്തെ ശാസ്ത്രം’ നാഗേശ്വര്‍ റാവു പറഞ്ഞു.

ശത്രുക്കളെ തുരത്തി, പിന്തുടര്‍ന്ന് പിടിച്ച് ആക്രമിച്ചശേഷം തിരിച്ചു വരുന്ന അസ്ത്രങ്ങളാണ് രാമന്‍ ഉപയോഗിച്ചിരുന്നത്. ഇത് ഗയിഡഡ് മിസൈലുകളുടെ ചരിത്രമാണ് പറയുന്നത്. രാവണന് 24 തരം വിമാനങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്നു. പല തരത്തിലും പല വലിപ്പത്തിലുമുള്ളതായിരുന്നു അവ. മാത്രമല്ല രാവണന്‍ ലങ്കയില്‍ എയര്‍പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നും റാവു പറഞ്ഞു.