Friday
06 Dec 2019

പ്രിയദര്‍ശന്‍റെ മൃതദേഹം മഴക്കോട്ടിട്ട് ബൈക്കില്‍ ഇരിക്കുന്ന രീതിയില്‍; നടുക്കുന്ന കാഴ്ച

By: Web Desk | Tuesday 13 August 2019 9:53 PM IST


നിലമ്പൂര്‍: കണ്ണടച്ചു തുറക്കും മുമ്പ് മരണം തേടിയെത്തിയ കാഴ്ചയാണ് കവളപ്പാറയിലും മേപ്പാടിയിലും കണ്ടത്. അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് ബൈക്കില്‍ വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴാണ് ഉരുള്‍പൊട്ടലിന്‍റെ രൂപത്തില്‍ പ്രിയദര്‍ശനെ മരണം കവര്‍ന്നെടുത്തത്. വീടിന് മുന്നിലെ ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന തരത്തിലായിരുന്നു പ്രിയദര്‍ശന്‍ എന്ന യുവാവിന്‍റെ മൃതദേഹം കണ്ടത്.

മൃതദേഹങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ഇടിഞ്ഞു വീണ മുത്തപ്പന്‍ മലയുടെ താഴ്‌വാരത്തെ ഷെഡ്ഡില്‍ എട്ട് പേരുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്.

കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് കവളപ്പാറയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍പ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related News