ഒരു മില്യണ്‍ ഫോളോവേഴ്സുമായി തെന്നിന്ത്യൻ വനിതാനേതാവ് കൽവകുന്ത്‌ല കവിത

Web Desk
Posted on September 20, 2020, 6:54 pm

മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ഒരു മില്യൺ ഫോളോവേഴ്‌സ് എന്ന  നേട്ടവുമായി കൽവകുന്ത്‌ല കവിത. ഒരു മില്യൺ ഫോളോവേഴ്‌സിനെ നേടുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രീയക്കാരിയാണ്  കൽവകുന്ത്‌ല കവിത. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും മുൻ എംപിയുമാണിവര്‍.

ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ പെട്ടെന്ന് പ്രതികരണം നല്‍കുകയും സാമൂഹിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെയും ഫലമാണ് കവിതയെ ട്വിറ്ററിൽ ജനപ്രിയമാക്കിയത്. വിദേശത്ത് താമസിക്കുന്ന നിരവധി തെലങ്കാന നിവാസികളുടെ എസ്‍ഒ‌എസ് കോളുകൾക്ക് അതി വേഗത്തിൽ തന്നെ മറുപടി നല്‍കും.

നിസാമാബാദ് ലോക്സഭാ മണ്ഡലത്തിന്റെ മുൻ എംപിയായ കവിത തെലങ്കാന പ്രക്ഷോഭ ദിവസങ്ങളിലാണ് ട്വിറ്ററിൽ കൂടുതല്‍ സജീവമാകുന്നത്. 2008 ൽ തെലങ്കാന സ്റ്റേറ്റ്ഹുഡ് ക്യാമ്പയിനിൽ ചേർന്ന അവര്‍ തെലങ്കാന ജാഗ്രതി എന്ന എൻ‌ജി‌ഒ ആരംഭിക്കുകയും ചെയ്തു.

പുതിയ സംസ്ഥാനം രൂപീകരിച്ചതിനുശേഷം തെലങ്കാനയിൽ നിന്നുള്ള ആദ്യത്തെ വനിതാ എംപിയായിരുന്നു കൽവകുന്ത്ല കവിത. പാർലമെന്റിൽ സംസ്ഥാനത്തിനു വേണ്ടി കടുത്ത ശബ്ദമാണ് അവര്‍ ഉയര്‍ത്തിയിരുന്നത്. പാർലമെന്റേറിയൻ, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിലെല്ലാം അവര്‍ ശ്രദ്ധേയയാണ്.

ജനങ്ങള്‍ക്കിടയില്‍ വലിയ സ്ഥാനമാണ് കവിതയ്ക്ക് ഉളളത്. #Sis­ters­For­Change, #Gif­tA­Hel­met , എന്നീ ക്യാമ്പയ്നുകള്‍ സമൂഹ മാധ്യമങ്ങളിലും വലിയ ഇടപെടലാണ് നടത്തിയത്.

കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമൂഹത്തിനും നന്ദി അറിയിക്കുന്നതിന്റെ ഭാഗമായി #thanku war­riors എന്ന ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയതാണ്. കോവിഡിനെതിരെ പോരാടുന്നവര്‍ക്കുളള നന്ദി സൂചകമായിട്ടായിരുന്നു ഇത്തരത്തിലൊരു ക്യാമ്പയിൻ അവര്‍ നടത്തിയത്. ട്വിറ്ററില്‍ കവിത നേടിയ ഫോളോവേഴ്സിന്റെ എണ്ണം ഇതുവരെ ആരും മറികടന്നിട്ടില്ല.

ENGLISH SUMMARY: Kavitha becomes 1st woman politi­cian in South India to get 1M Twit­ter fol­low­ers

YOU MAY ALSO LIKE THIS VIDEO