Web Desk

October 16, 2020, 11:09 pm

നീയൊരോര്‍മ്മ…

Janayugom Online

 

സ്വപ്‌നലതാ റാണി

നിന്നോര്‍മ്മതന്‍..മൂടുപടത്തില്‍
എന്‍ ഗദ്ഗദത്തിനെന്തര്‍ത്ഥം.…
പിരിയരുതേയെന്നു ..കേണുഞാന്‍..
മൗനമായ്…
പിരിയാതിരിക്കാനാവില്ലയെങ്കിലും.…
മനസിനെ പണയപ്പെടുത്തിയപ്പോള്‍ കിട്ടിയ…
ചെറിയൊരു…തണലില്‍ മയങ്ങിയതാവാം…
തണലോ..അതോ കാര്‍മേഘത്തിന്‍..നിഴലോ..
വേര്‍തിരിക്കാനാവില്ലയെങ്കിലും..
എനിക്കിന്നുമെന്നും..നീതന്നെയെന്‍..പൗര്‍ണമി..
ഇന്നോളം നീ നല്‍കിയ..മധുരസ്വപ്നങ്ങള്‍..
ഇന്നെന്‍..ഹൃത്തില്‍ നൊമ്പരമായ്..മാറിയതെന്തേ
നീയാം..നിലാവില്‍ അലിഞ്ഞുചേരാന്‍…
കാത്തിരിപ്പൂ..ഞാനീ ആകാശഗംഗയില്‍.….