10 November 2025, Monday

Related news

November 10, 2025
November 9, 2025
November 7, 2025
November 7, 2025
November 7, 2025
November 7, 2025
November 6, 2025
November 6, 2025
November 6, 2025
November 5, 2025

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: ജീവനക്കാരന്‍ അറസ്റ്റിൽ

Janayugom Webdesk
പോത്തൻകോട്
June 22, 2024 9:14 pm

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒരു ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ട്രഷറിയിലെ ജൂനിയർ അക്കൗണ്ടന്റായ നെയ്യാറ്റിൻകര സ്വദേശി വിജയരാജിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികളുടെ അറസ്റ്റും ഉടനുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. 

കഴക്കൂട്ടം ട്രഷറിയിലെ മുൻ ട്രഷററും കരുനാഗപ്പള്ളി സബ് ട്രഷറിയിലെ ഇപ്പോഴത്തെ ട്രഷററുമായ എം മുജീബാണ് പണം തട്ടലിന് നേതൃത്വം നൽകിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മുജീബ് ഒളിവിലാണ്. മുജീബിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. പണാപഹരണവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മരിച്ചുപോയവരുടെ ഉള്‍പ്പെടെ അക്കൗണ്ടുകളില്‍ നിന്ന് 15 ലക്ഷത്തിലധികം രൂപയാണ് ഉദ്യോഗസ്ഥർ തട്ടിയെടുത്തത്. ട്രഷറിയിലെ സിസിടിവി കാമറ ഓഫ് ചെയ്ത ശേഷമാണ് പണം തട്ടൽ നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

Eng­lish Summary:Kazhakootam sub trea­sury fraud: Employ­ee arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.