ബ്ലെസ്സി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാഴ്ച്ച. 2004ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമാ ലോകത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. അക്കാലത്തിറങ്ങിയ സിനിമകളിൽ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ചിത്രം നിരൂപക പ്രശംസയും പ്രദർശനം വിജയവും നേടി. മാധവൻ എന്ന കുട്ടനാടുകാരൻ പ്രൊജക്ടർ ഓപ്പറേറ്ററും ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്ന് ഉറ്റവർ നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽനിന്നും അകലേണ്ടി വന്ന കൊച്ചുണ്ടാപ്രി എന്ന് വിളിക്കുന്ന പയ്യനും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്.
സിനിമയിൽ കൊച്ചുണ്ടാപ്രിയായി എത്തിയത് മാസ്റ്റർ യഷ് എന്ന ബാലതാരമായിരുന്നു. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും കൊച്ചുണ്ടാപ്രിയെ ആരും മറന്നില്ല. അത്രയ്ക്ക് പ്രേക്ഷക മനസ്സുകളിൽ ഇടം പിടിക്കാൻ ആ കൊച്ചു പയ്യനായി. എന്നാൽ ചിത്രം ഹിറ്റായെങ്കിലും പിന്നിട് ഒരു സിനിമയിലും യഷിനെ കാണാൻ കഴിഞ്ഞില്ല.
ആളിപ്പോൾ ജയ്പൂരിൽ ബിസിനസ്സ് മാനേജമെന്റ് വിദ്യാർഥിയാണ്. ഇനി രണ്ടുമാസം കൊച്ചിയിൽ ഇന്റെൻഷിപ്പുണ്ട്. അടുത്തിടെ മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയത്തിന്റ നൂറാം വാർഷിക വേളയിൽ യഷ് മമ്മൂട്ടിയെ കണ്ടിരുന്നു. കാഴ്ച സിനിമയ്ക്ക് ശേഷം ഒരുപാട് അവസരങ്ങൾ യഷിനെ തേടി എത്തിയിരുന്നു. എന്നാൽ ആ സിനിമകളിൽ ഒന്നും അഭിനയിക്കാൻ യഷിന് കഴിഞ്ഞില്ല. ഏഴ് വയസ്സേയുള്ളപ്പോഴായിരുന്നു കാഴ്ചയിൽ അഭിനയിച്ചത്. അതേസമയം അന്നും ഇന്നും തനിക്ക് മലയാളം അത്ര അറിയില്ലെന്ന് യഷ് പറയുന്നു. അച്ഛനാണ് ഡയലോഗോക്കെ വായിച്ച് പഠിപ്പിച്ചത്. തങ്ങളുടെ പ്രധാന വരുമാനമായ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാനായിരുന്നു തീരുമാനമെന്നും അതുകൊണ്ട് സിനിമ തൽക്കാലം ഒഴിവാക്കിയെന്നും യഷ് പറഞ്ഞു.
English Summary; kazhcha movie master yash
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.