14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 2, 2025
May 28, 2025
May 22, 2025
May 20, 2025
May 16, 2025
May 15, 2025
May 14, 2025
May 13, 2025
May 12, 2025
May 10, 2025

കെസിഎ പിങ്ക് ടൂർണ്ണമെൻ്റ് : എമറാൾഡിനും പേൾസിനും വിജയം

Janayugom Webdesk
May 12, 2025 5:56 pm

കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ വീണ്ടും വിജയവുമായി പോയിൻ്റ് പട്ടികയിലെ ലീഡുയർത്തി എമറാൾഡ്. റൂബിയെ 29 റൺസിനാണ് എമറാൾഡ് തോല്പിച്ചത്. മറ്റൊരു മല്സരത്തിൽ സാഫയറിനെ 13 റൺസിന് തോല്പിച്ച് പേൾസ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

റൂബിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. ഓപ്പണർ വൈഷ്ണ എം പിയുടെ അർദ്ധ സെഞ്ച്വറിയാണ് എമറാൾഡിനെ മികച്ച സ്കോറിലെത്തിച്ചത്. വൈഷ്ണ 50 പന്തുകളിൽ അഞ്ച് ഫോറടക്കമാണ് 53 റൺസ് നേടിയത്. സായൂജ്യ സലിലൻ 21 റൺസും നേടി. റൂബിക്ക് വേണ്ടി അഷിമ ആൻ്റണിയും വിനയ സുരേന്ദ്രനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബിക്ക് മധ്യനിരയിൽ അബിനയുടെയും ക്യാപ്റ്റൻ അഖിലയുടെയും ചെറുത്തുനില്പ് പ്രതീക്ഷ നല്കി. എന്നാൽ ഇരുവരും വീണതോടെ റൂബിയുടെ മറുപടി ആറ് വിക്കറ്റിന് 99 റൺസിന് അവസാനിച്ചു. അബിന 33ഉം അഖില 27ഉം റൺസ് നേടി.എമറാൾഡിന് വേണ്ടി അലീന എം പി രണ്ട് വിക്കറ്റ് വീഴ്ത്തി.

രണ്ടാം മല്സരത്തിൽ, 13 റൺസിനായിരുന്നു പേൾസിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. ക്യാപ്റ്റൻ ഷാനി തയ്യിലും ആര്യനന്ദയും ചേർന്ന 93 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് പേൾസിന് കരുത്തായത്. ഷാനി പുറത്താകാതെ 66ഉം ആര്യനന്ദ 38ഉം റൺസ് നേടി. അവസാന ഓവറുകളിൽ ദിവ്യ ഗണേഷ് വെറും പത്ത് പന്തുകളിൽ നേടിയ 25 റൺസും പേൾസിൻ്റെ സ്കോറുയർത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സാഫയറിന് ക്യാപ്റ്റൻ അക്ഷയ സദാനന്ദൻ്റെ ഇന്നിങ്സ് മികച്ച തുടക്കം നല്കി. 47 പന്തുകളിൽ അക്ഷയ 62 റൺസ് നേടി. തുടർന്നെത്തിയ മനസ്വി പോറ്റിയും സാഫയറിന് പ്രതീക്ഷ നല്കി. എന്നാൽ 33 റൺസെടുത്ത മനസ്വി പുറത്തായത് സാഫയറിന് തിരിച്ചടിയായി. സാഫയറിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രമാണ് നേടാനായത്.പേൾസിന് വേണ്ടി മൃദുല വി എസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.