March 21, 2023 Tuesday

കണ്‍വെന്‍ഷനുകളും തീര്‍ത്ഥാടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി കെസിബിസി

Janayugom Webdesk
കൊച്ചി
March 9, 2020 9:58 pm

കൊവിഡ് 19 വൈറസ് സംസ്ഥാനത്ത് വീണ്ടും സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍, കണ്‍വെന്‍ഷന്‍, തീര്‍ത്ഥാടനമെന്നിവയ്ക്കെല്ലാം നിയന്ത്രണമേര്‍പ്പെടുത്തി കെസിബിസി.  ഇതുമായി ബന്ധപ്പെട്ട് കെസിബിസി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പരസ്പരം ഭീതിയും പരിഭ്രമവും പരത്തുകയല്ല, ആവശ്യമായ മുന്‍കരുതലുകളെടുക്കുകയും ജാഗ്രത പാലിക്കുകയുമാണ് ആവശ്യമെന്ന് സര്‍ക്കുലര്‍ പറയുന്നു.

രോഗം പടരാതിരിക്കുന്നതിന് ആരോഗ്യവകുപ്പു നല്‍കിയിട്ടുള്ള മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധവയ്ക്കണം. രോഗാണുക്കള്‍ വേഗത്തില്‍ നിയന്ത്രണവിധേയമാകുന്നതിനും, കൂടുതല്‍ ആളുകളിലേക്കും രാജ്യങ്ങളിലേക്കും രോഗം പടരാതിരിക്കുന്നതിനും യാത്രകളെയും പ്രവര്‍ത്തനശൈലികളെയും നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ഥിതിഗതികള്‍ പഠിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സിബിസിഐ പ്രസിഡന്റും ബോംബെ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ബോംബെ അതിരൂപതയില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വൈദികര്‍ക്കും സ്ഥാപനമേധാവികള്‍ക്കും അയച്ചിട്ടുള്ള നിര്‍ദേശങ്ങളുടെ ഭാഗമായാണ് സര്‍ക്കുലര്‍.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.