September 26, 2023 Tuesday

Related news

September 25, 2023
September 25, 2023
September 24, 2023
September 23, 2023
September 23, 2023
September 23, 2023
September 22, 2023
September 22, 2023
September 22, 2023
September 20, 2023

തുഷാര്‍വെള്ളാപ്പള്ളിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കെ സി ആര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 4, 2022 11:14 am

ബിഡിജെ എസ് നേതാവ് തുഷാർ വെള്ളപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി ടി ആർ എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു. നാല് ടി ആർ എസ് എം എല്‍ എമാർക്ക് കോടികള്‍ പണം വാഗ്ദാനം ചെയ്ത് ബി ജെ പിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത് തുഷാർ വെള്ളാപ്പള്ളി അടങ്ങിയ സംഘമാണെന്നാണ് കെ സി ആർ ആരോപിക്കുന്നത്.

കൂറുമാറ്റത്തിനായി ടി ആർ എസിന്റെ എം എല്‍ എ മാരുമായി തുഷാർ സംസാരിച്ചുവെന്ന് പത്രസമ്മേളനത്തില്‍ ചന്ദ്രശേഖര റാവു ആരോപിച്ചു.ടി ആർ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളും കെ സി ആർ പുറത്ത് വിട്ടിട്ടുണ്ട്. ഒക്ടോബറിൽ നാല് തെലങ്കാന രാഷ്ട്ര സമിതി എം എൽ എമാരെ ഡൽഹി ദല്ലാളന്മാർവേട്ടയാടാൻ ശ്രമിച്ചുവെന്നാണ് കെ സി ആർ ആരോപിക്കുന്നത്. ഒക്‌ടോബർ അവസാനം മുതൽ സൈബറാബാദ് പോലീസും അഴിമതി വിരുദ്ധ ബ്യൂറോയും ചേർന്ന് നാല് ടി ആർ എസ് എം എൽ എമാരെ ബി ജെപി യിൽ ചേർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചത് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ ശേഖരിച്ച തെളിവുകൾ തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഇന്ത്യയുടെ സുപ്രീം കോടതിയിലും രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും തെളിവുകൾ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന്റാവു ആരോപിച്ചു.

വയനാട് ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയോട് തോൽക്കാൻ ബി ജെ പി ടിക്കറ്റിൽ മത്സരിച്ച തുഷാർ വെള്ളാപ്പള്ളി, കൂറുമാറ്റ ഇടപാട് സംബന്ധിച്ച് ടി ആർ എസ് എംഎൽഎമാരോട് സംസാരിച്ചു’ മുഖ്യമന്ത്രി ആരോപിച്ചു. ഈ സാഹചര്യത്തില്‍ ജനാധിപത്യം സംരക്ഷിക്കാൻ രാജ്യത്തെ കോടതികള്‍ തയ്യാറാവണെന്നും തെലങ്കാന മുഖ്യമന്ത്രി ആവശ്യപ്പെട്ടു.രോഹിത് റെഡ്ഡിയെ വലവീശിപ്പിടിക്കാൻ റെഡ്ഡിക്ക് 100 കോടി രൂപയും ടി ആർ എസിലെ മറ്റ് മൂന്ന് എം എൽ എമാർക്ക് 50 കോടി രൂപ വീതവും വാഗ്ദാനം ചെയ്തതായി കേസിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറില്‍ പറയുന്നുണ്ട്.

അതേസമയം,പ്രതികളും പരാതിക്കാരും തമ്മിൽ പണമിടപാടുകളൊന്നും നടന്നതായി തെലങ്കാന പോലീസ് കണ്ടെത്തിയിട്ടില്ല. സതീഷ് ശർമ്മ, കെ നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവരാണ് കേസിലെ മറ്റ് മൂന്ന് പ്രതികൾ. ബി ജെ പിക്ക് വേണ്ടി ടി ആർഎ സ് എം എൽ എമാരെ വേട്ടയാടാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേർ തമ്മിലുള്ള ചർച്ചയുടെ തെളിവുകളെന്നോണം ചില ദൃശ്യങ്ങളും മുഖ്യമന്ത്രി പുറത്ത് വിട്ടിട്ടുണ്ട്. റാവു പുറത്തുവിട്ട ക്ലിപ്പുകളിലൊന്നിൽ, പ്രതിയായ രാമചന്ദ്രഭാരതി എന്ന സതീഷ് ശർമ്മ എംഎൽഎമാർക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്യുന്നതായിട്ടുണ്ട്.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച വ്യക്തിയാണ് തുഷാർ വെള്ളാപ്പള്ളിയെന്ന് പറഞ്ഞ കെ സി ആർ തുഷാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇരിക്കുന്ന ചിത്രവും വാർത്താ സമ്മേളനത്തില്‍ ഉയർത്തിക്കാട്ടി. സിബിഐ ഇഡി ഉൾപ്പെടെയുള്ളവർ തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആണ് എന്നുൾപ്പെടെയുള്ള കാര്യങ്ങൾ തുഷാർ പറഞ്ഞു എന്നും അദ്ദേഹം ആരോപിക്കുന്നു.

Eng­lish Summary:
KCR with seri­ous alle­ga­tions against Tusharvellappally

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.