May 28, 2023 Sunday

Related news

January 13, 2020
January 13, 2020
January 12, 2020
January 9, 2020
December 30, 2019
December 28, 2019
December 28, 2019
December 27, 2019
December 27, 2019
December 26, 2019

ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ചിട്ടുണ്ടെങ്കിൽ പാദസേവകരെയും തുരത്തും : കെ ഇ ഇസ്മായിൽ

Janayugom Webdesk
December 23, 2019 5:07 pm

കൊച്ചി: ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടീഷുകാരെ തുരത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ബ്രിട്ടീഷുകാരുടെ പാദസേവകരായ ആർഎസ്എസ് ‚ബിജെപിക്കാരെ തുരത്തിയോടിക്കാൻ ജനാധിപത്യവാദികൾക്ക് കഴിയുമെന്ന് സിപിഐ ദേശീയ കൗണ്സിൽ അംഗം കെഇ ഇസ്മായിൽ പറഞ്ഞു .സിപിഐ എറണാകുളം ജില്ലാ കൗണ്‌ സിൽ നേതൃത്വത്തിൽ കളമശേരിയിൽ നിന്നും രാജേന്ദ്രമൈതാനി വരെ നടത്തുന്ന ഭരണഘടന സംരക്ഷണ റാലി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു മതം,ഒരു സംസ്ക്കാരം ‚ഒരു ഭാഷ എന്നിങ്ങനെ ഓരോന്നായി ആർഎസ് എസ് അജണ്ടകൾ നടപ്പിലാക്കാനാണ് മോഡി ശ്രമിക്കുന്നത് മുസ്ലിം മതവിഭാഗത്തിൽ പെട്ടവർ നടത്തുന്ന സമരം എന്ന നിലയിൽ തുടക്കത്തിൽ തന്നെ സമരത്തെ അടിച്ചമർത്താമെന്നാണ് കേന്ദ്രസർക്കാർ വിചാരിച്ചത് .എന്നാൽ ഇന്ത്യയിലെ പ്രമുഖ ക്യാംപസുകളിലെ കുട്ടികളടക്കം തെരുവിലിറങ്ങിയപ്പോൾ അവർക്കൊപ്പം ഇന്ത്യ നിലനിന്നു കാണണമെന്ന് വിചാരിച്ചവർ ഒന്നാകെ രംഗത്തിറങ്ങുകയാണ് ഉണ്ടായത് ഇസ്മായിൽ പറഞ്ഞു.

ഇന്ത്യയുടെ നിലനിൽപ്പാണ്‌ പ്രശ്നമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.മതത്തിനതീതമായി സ്വന്തന്ത്രസമരത്തിലൂടെ നേടിയെടുത്ത മൂല്യങ്ങൾ സംരക്ഷിക്കാൻ ജനധിപത്യവാദികളായ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റകെട്ടായി നിൽക്കണം ‚ഇക്കാര്യത്തിൽ കോൺഗ്രസെന്നോ ലീഗെന്നോ വ്യത്യാസം പാടില്ല .നിലവിൽ ഒരു മതവിഭാഗത്തിനും പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നാണ് മോഡി പറയുന്നത് .എന്നാൽ നോട്ട്‌ നിരോധനത്തിലും ‚ഇന്ധനവിലവര്ധനവിന്റെ കാര്യത്തിലും ജി എസ് ടി നടപ്പിലാക്കുന്ന കാര്യത്തിലുമെല്ലാം മോഡി പറഞ്ഞതിന്റെ വിപരീതമാണ് നടന്നതെന്ന വസ്തുത ജനങ്ങൾക്ക് മനസിലായി കഴിഞ്ഞു .നീതിന്യായ വ്യവ സ്ഥിതിയടക്കം വൻ സമ്മർദ്ദത്തെയാണ് അഭിമുഖീകരിക്കുന്നത് .പാർലമെന്റിനെ നോക്കുകുത്തിയാക്കി തങ്ങൾക്ക് ആവശ്യമുള്ള ബില്ലുകൾ പാസ്സാക്കിയെടുക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത് ‚ജർമ്മനിയിൽ ഹിറ്റ്ലർ മുന്നോട്ട് വെച്ച മുദ്രാവാക്യാ ങ്ങളാണ് മോഡി മുന്നോട്ടുവെക്കുന്നത് അതിനെ എതിർത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ മുൻനിരയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടാവുമെന്നും ഇസ്മായിൽ പറഞ്ഞു.സംസ്ഥാന കൗൺസിൽ അംഗം എം ടി നിക്സൺ അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി പി രാജു അസിസ്റ്റന്റ് സെക്രട്ടറി കെ എൻ സുഗതൻ ‚സംസ്ഥാന കൗൺസിൽ അംഗങ്ങളായ കമല സദാനന്ദൻ ‚കെ കെ അഷ്‌റഫ് ‚കളമശേരി മണ്ഡലം സെക്രട്ടറി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു .

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.