23 April 2024, Tuesday

കീം എൻട്രൻസ് പ്രവേശന ഫലം പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 7, 2021 9:04 am

എൻജിനിയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. 51031 വിദ്യാർഥികൾ യോഗ്യത നേടി. 47629 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. 73977 പേരാണ് പരീക്ഷ എഴുതിയത്. എൻജിനിയറിങ്ങിന് വടക്കാഞ്ചേരി സ്വദേശി ഫായ്സ് ഹാഷിലിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. മൂന്നാം റാങ്ക് നയർ കിഷോറിനും (കൊല്ലം) നാലാം റാങ്ക് കെ സഹലിനുമാണ് (മലപ്പുറം). ആദ്യ നൂറ് റാങ്കിൽ 78 പേർ ആൺകുട്ടികളാണ്. ഒക്ടോബർ 11നാണ് ആദ്യ അലോട്ട്മെന്റ്. ഒക്ടോബർ 25-നകം പ്രവേശനം പൂർത്തിയാക്കും. റാങ്ക് പട്ടിക cee. ker­ala. gov. in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 

Eng­lish Sum­ma­ry : Keam result
You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.