Web Desk

June 10, 2020, 11:07 am

കോവിഡ് കാലത്ത് വീട്ടില്‍ സൂക്ഷിക്കാം ഈ അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍

Janayugom Online

ലോകമെമ്പാടുമുള്ള മനുഷ്യജീവിതം മാറിമറിഞ്ഞിരിക്കുകയാണ് ഈ കോവിഡ് കാലത്ത്. നമ്മുടെ ആരോഗ്യം എങ്ങനെയ്യാം സംരക്ഷിക്കാമെന്നും ജീവന്‍ എങ്ങനെ നിലനിര്‍ത്താമെന്നും മാത്രമാണ് മിക്കയാളുകളും വൈറസ് ഭീതിക്കിടെ ആലോചിച്ചത്. ഈ മാറിയ സാഹചര്യത്തില്‍ ഒരു പരിതി വരെ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് ഡോക്ടറുടേയോ ആശുപത്രിയുടെയോ സഹായമില്ലാതെ മുന്നോട്ട് പോകുന്നതായിരിക്കും ഏറ്റവും ഉചിതം.വ്യക്തി ശുചിത്വം, ജീവിത ശൈലി, ആഹാരശീലം എന്നിവയിലെല്ലാം നല്ല ശ്രദ്ധപതിപ്പിക്കുകയാണെങ്കില്‍ മറ്റ് രോഗങ്ങളൊന്നും വരാതെ നമുക്ക് നമ്മുടെ ആരോഗ്യം സംരക്ഷിക്കാം.

ഇനി നമ്മുട ശരീരത്തില്‍ പലമാറ്റങ്ങളും സംഭവിച്ചേക്കാം, അത്തരത്തില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമ്‌പോള്‍ തന്നെ അവയെ മനസിലാക്കുന്നതിനും പ്രതിരോധിക്കുന്നതിനും ചില മെഡിക്കല്‍ ഉപകരണങ്ങള്‍ വീടുകളില്‍ കരുതുന്നത് ഇന്നത്തെ ചുറ്റു പാടില്‍ വഴരെ ഉപകാരപ്രദമാകും. ശരീര താപനില, രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ്, പള്‍സ്, ശ്വസന നിരക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങി പലകാര്യങ്ങളും നമുക്ക് വീട്ടില്‍ ഇരുന്ന് തന്നെ മനസിലാക്കി അനാവശ്യമായി ഈ കോവിഡ് കാലത്ത് ആശുപത്രി കയറിയിറങ്ങുന്നത് ഒഴുവാക്കി ആരോഗ്യം കൃത്യമായി സംരക്ഷിക്കാം. അത്തരം ചില ഉപകരണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍

പ്രീ ഡയബറ്റിസ് ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കുന്നതിനായി വീട്ടില്‍ കരുതാവുന്ന ഉപകരണമാണ് ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍. ഈ ഉപകരണം വെച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി പരിശോധിക്കാം മാറ്റങ്ങള്‍ തോന്നുകയാമെങ്കില്‍ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയും ചിട്ടയായ ശീലങ്ങളിലൂടെയും അവ പരിഹരിക്കുകയും അത്യവശ്യഘട്ടങ്ങളില്‍ ഡോക്ടറെ വിവരമറിയിച്ച് സഹായം തേടുകയും ചെയ്യാം.

പള്‍സ് ഓക്‌സിമീറ്റര്‍

രക്തത്തിലെ ഓക്‌സിജന്റെ സാന്ദ്രത അളക്കുന്നതിന് വീടുകളില്‍ കരുതാവുന്ന ഉപകരണമാണ് പള്‍സ് ഓക്‌സിമീറ്റര്‍. രക്തത്തില്‍ ഓക്‌സിജന്റെ അപര്യാപ്തതമൂലം ഹൈപ്പോക്‌സീമിയയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. ഹൃദയവും തലച്ചോറുമെല്ലാം പ്രവര്‍ത്തനരഹിതമാകുന്നതിന് ഈ സാഹചര്യം വഴിയൊരുക്കും പള്‍സ് ഓക്‌സിമീറ്ററിന്റെ സഹായത്തോടെ ഈ അപര്യാപ്തത നമുക്ക് മനസിലാക്കി അവശ്യസമയം വിദഗ്ധ സഹായം തേടാനാകും.

രക്തസമ്മര്‍ദ്ദ മോണിറ്ററുകള്‍

നമ്മുടെ രക്തസമ്മര്‍ദ്ദം എപ്പോഴും ഒരുപോലെ നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഉയര്‍ന്ന ബ്ലഡ്പ്രഷര്‍ ഉള്ളവര്‍ക്ക് രക്താതിമര്‍ദ്ധത്തിനും കുറഞ്ഞ ബ്ലഡ്പ്രഷര്‍ ഉള്ളവര്‍ക്ക് ഹൈപ്പോടെന്‍ഷനും ഉണ്ടാകുന്നു. ഈ രണ്ടവസ്ഥയും ഇല്ലാതാക്കുന്നതിന് രക്തസമ്മര്‍ദ്ദ നില ഒരേ അവസ്ഥയില്‍ നിലനിര്‍ത്തണം ഇത് പരിശോധിക്കുന്നതിന് വീട്ടില്‍ കരുതാവുന്ന ഉപകരണമാണ് രക്തസമ്മര്‍ദ്ദ മോണിറ്ററുകള്‍.

 

ഡിജിറ്റല്‍ തെര്‍മോമീറ്റര്‍

എല്ലാവീടുകളിലും അത്യാവശ്യമായി ഉണഅടാകേണ്ട അടിസ്ഥാന ഉപകരണമാണ് തെര്‍മോ മീറ്റര്‍. പനിയും ജലദോഷവും ഫഌവുമെല്ലാം വരുന്നതിന്റെ ലക്ഷണങ്ങള്‍ പെട്ടന്നു തന്നെ മനസിലാക്കാന്‍ ഈ ഉപകരണം സഹായിക്കുന്നു. ഒരാളുടെ ശരീര താപനില സാധാരണനിലയേക്കാള്‍ കൂടുതലോ കുറവോ ആണോ എന്ന് തെര്‍മോ മീറ്ററിലൂടെ നമുക്ക് മനസിലാക്കാം. മനുഷ്യ ശരീരത്തിലെ സാധാരണ താപനില 36 ഡിഗ്രിസെല്‍ഷ്യസ് മുതല്‍ 37.50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇതില്‍ നിന്ന് വ്യതിയാനം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടുകയും രോഗത്തിനെ ഉടനടി പ്രതിരോധിക്കാന്‍ സാധിക്കുകയും ചെയ്യും. ഇപ്പോള്‍ സാധാരണയായി എല്ലായിടങ്ങളിലും ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ ആണ് ഉപയോഗിച്ചു വരുന്നത്.

തൂക്കം നോക്കുന്ന യന്ത്രങ്ങള്‍

ഒരു വ്യക്തിയുടെ ആരോഗ്യവാനാണോ എന്ന് മനസിലാക്കുന്നത്ആവ്യക്തിയുടെ ശരീരഭാരത്തെ ആശ്രയിച്ചുകൂടിയാണ്. അമിതമായ ശരീരഭാരം വെക്കുന്നത് വിവിധതരം രോഗങ്ങള്‍ക്ക് വഴിവെയ്ക്കും. വീട്ടിലിരിക്കുന്നവര്‍ തങ്ങള്‍ എത്ര അളവില്‍ ആഹാരം കഴിച്ചു എന്നതിനെ കുറിച്ച് ബോധവാന്‍മാരാകില്ല. ഇടയ്ക്ക് ശരീരഭാരം പരിശോധിക്കുകയും തങ്ങളുടെ ഉയരത്തിനും ആരോഗ്യത്തിനും ആവശ്യമായ ഭരമാണോ നിലവില്‍ ഉള്ളത് എന്ന് ഇടയ്ക്ക് പരിശോധിക്കുന്നതും ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വളരെ അത്യാവശ്യമാണ്. അമിതഭാരം വയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുകയും ഡോക്ടര്‍മാരുടെ സഹായം വേണമെങ്കില്‍ മാത്രം അവരെ സമീപിക്കുകയും ചെയ്യാം. ഇത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ കുറിച്ച് നമ്മള്‍ തന്നെ നിരന്തരം ബോധവാന്‍മാരായിരുന്നാല്‍ ഈ സാഹചര്യത്തില്‍ ആശുപ്തി കറിയിറങ്ങാതെ ആരോഗ്യപൂര്‍വം വീട്ടിലിരികകാം.

Eng­lish Sum­ma­ry: keep this med­ical device at home in this covid days

You may also like this video