August 9, 2022 Tuesday

Related news

July 29, 2022
July 14, 2022
April 1, 2022
August 24, 2021
August 17, 2021
July 22, 2021
July 6, 2021
June 4, 2021
May 30, 2021
May 17, 2021

ഒരുകാലത്ത് നായകന്മാരെ വിറപ്പിച്ച ആ സൂപ്പർ വില്ലൻ ഇന്ന് അവശ നിലയിൽ ജനറൽ ആശുപത്രിയിൽ

Janayugom Webdesk
December 23, 2019 12:10 pm

തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്ത് ഒരുപാട് വില്ലന്മാർ ഉണ്ടെങ്കിലും വളരെ കുറച്ച് വില്ലന്മാർ മാത്രമായിരിക്കും മലയാളികളുടെ മനസ്സിൽ കുടിയേറിട്ടുള്ളത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നവർ വളരെ ചുരുക്കം ആയിരിക്കും. അത്തരത്തിൽ മലയാള സിനിമയിലെ എക്കാലത്തെയും മാസ് വില്ലനാണ് കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മോഹൻരാജ്.

എന്നാൽ വൃക്കാ രോഗവുമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. നിലവിലെ അവസ്ഥ ഗുരുതരമാണെന്നും അദ്ദേഹത്തിനെ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നുമുള്ള തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു. പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ കീരിക്കാടൻ ജോസിനൊപ്പമുണ്ടെന്നും എല്ലാ സഹായങ്ങളുമായി അമ്മ സംഘടന ഒപ്പമുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹൻലാൽ ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് മോഹൻ രാജ് മലയാള സിനിമാ മേഖലയിലേയ്ക്ക് കാലെടുത്ത് വച്ചത്. തന്റെ രണ്ടാമത്തെ ചിത്രമായ ‘കിരീടത്തി’ ലെ പ്രകടനത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രതിനായകനായി മോഹൻരാജ് മാറുകയായിരുന്നു.

കിരീടം, ചെങ്കോൽ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലെ കരുത്തുറ്റ കഥാപാത്രങ്ങൾ അദ്ദേഹം മലയാളികള്‍ക്കായി സമ്മാനിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരിലൊരാളായി മാറിയ അദ്ദേഹം ‘ഹലോ’ എന്ന ചിത്രത്തിലൂടെ ഹാസ്യവും കൈകാര്യം ചെയ്തു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.