Janayugom Online
keerthi jewellers

കീർത്തിലാൽസ് ഫോർഎവർമാർക്കുമായി കൈകോർക്കുന്നു

Web Desk
Posted on May 10, 2018, 6:51 pm

കൊച്ചി: കീർത്തിലാൽസ് ജൂവലറി ഗ്രൂപ്പ്  ഫോർഎവർമാർക്കുമായി  കൈകോർക്കുന്നു .ഇതിന്റെ ഭാഗമായി ഡി ബീർ സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വജ്ര ബ്രാൻഡ് കൊച്ചിയിൽ ജൂവലറി സ്റ്റോർ പ്രവർത്തനം തുടങ്ങി. ഫോർഎവർമാർക്കുമായുള്ള കൈകോർക്കലിലൂടെ കൊച്ചി വിപണിയിൽ ശക്തരായി തീർന്നതായി കീർത്തിലാൽസിന്റെ ബിസിനസ് ഡയറക്ടർ സുരാജ്  ശാന്തകുമാർ പറഞ്ഞു. ആറു വര്ഷത്തിലേറെയായി  കീർത്തിലാൽസ്  ഞങ്ങളുടെ സഹ സ്ഥാപനമാണ്.  വിശ്വാസ്യതയിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനവുമായി കൂടുതൽ സഹകരണം ആഗ്രഹിക്കുന്നതായി ഫോർഎവർമാർക്ക്  പ്രസിഡന്റ് സച്ചിൻ ജെയിൻ പറഞ്ഞു. കീർത്തിലാൽസിന്റെ ഷോറൂമിൽ ആഭരണങ്ങളുടെ ഡിസ്‌പ്ലേയ്ക്കായി  ബ്ലാക് റൂം തയ്യാറാക്കിയിട്ടുണ്ട് .സ്പെഷ്യൽ ലേസർ ലൈറ്റ് ഈ റൂമിലൂടെ കടത്തിവിട്ടാൽ  വജ്രത്തിൻറെ  തിളക്കം  ഉപഭോക്താവിന് തിരിച്ചറിയാൻ കഴിയും. പുതിയ  ശ്രേണി  പുറത്തിറക്കുന്നതിന്റെ ഭാഗമായി ഫാഷൻ ഷോ നടന്നു .