ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിയായി രാഷ്ട്രപതി ഇന്നലെ നിയമിച്ചു. നിരവധി രാഷ്ട്രീയ പോരാട്ടങ്ങളുടെ വേദിയായിരുന്നു രാം ലീലാ മൈതാന്‍. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും സോഷ്യലിസ്റ്റ് നേതാവ് ജയ്പ്രകാശ് നാരായണും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വേദിയാക്കിയത് രാം ലീലാ മൈതാനത്തെയാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം ജനതാ പാര്‍ട്ടി രൂപീകരണത്തിനും ഇവിടം വേദിയായി. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇവിടെ നിന്നായിരുന്നു കെജ്രിവാള് എന്ന രാഷ്ട്രീയക്കാരന്റെ ഉദയവും.
ഗാന്ധിയന്‍ അണ്ണാ ഹസാരെക്കൊപ്പം രണ്ടാംസ്ഥാനത്തു നിന്നുകൊണ്ട് അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കെജ്രിവാള് വേദിയാക്കിയതും രാംലീലാ മൈതാനമാണ്. ഈ വേദിയിലാണ് മൂന്നാം വട്ടം ഡല്‍ഹി മുഖ്യമന്ത്രിയായി കെജ്രിവാള് സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62 സീറ്റുകളില്‍ വിജയിച്ചു കയറിയാണ് മൂന്നാംവട്ടം കെജ്രിവാള് അധികാരത്തില്‍ എത്തുന്നത്. രാവിലെ പത്തിനു നടക്കുന്ന ചടങ്ങില്‍ കെജ്രിവാളിനൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ ചെയ്യുന്ന സമയം മുതല്‍ കെജ്രിവാളിനെ കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി നിയോഗിച്ചുകൊണ്ടുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിജ്ഞാപനം പുറത്തുവന്നു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്, കൈലാഷ് ഗലോട്ട്, ഇമ്രാന് ഹുസൈ, രാജേന്ദ്ര ഗൗതം എന്നീ മന്ത്രിമാര്‍ക്കും രാഷ്ട്രപതിയുടെ ഉത്തരവ് ബാധകമാണ്. അതേസമയം ഡല്‍ഹി സര്‍ക്കാര്‍ സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരോടും അതേ സ്കൂളുകളിലെ 20 അദ്ധ്യാപകരോടും സത്യപ്രതിജ്ഞയ്ക്ക് എത്താന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടതിനെതിരെ ബിജെപി രംഗത്തെത്തി.
ENGLISH SUMMARY: Kejariwal take oath on today
YOU MAY ALSO LIKE THIS VIDEO