ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാർട്ടി വിജയത്തിലേക്ക് കുതിക്കുന്നതിനിടെ പാർട്ടി പ്രവർത്തകർക്ക് നിർദേശവുമായി അരവിന്ദ് കെജ്രിവാൾ. ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കരുതെന്നും വാദ്യഘോഷങ്ങൾ നടത്തുന്നതിനോ മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നതിനോ കുഴപ്പമില്ലെന്നും വായു മലിനമാകുന്ന തരത്തിലുള്ള ഒരു പ്രവർത്തനങ്ങളും പാടില്ലെന്നും കേജ്രിവാൾ പറഞ്ഞു.
നേരത്തെ, സംസ്ഥാനത്തെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആംആദ്മി പാർട്ടിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഇത് മുൻ നിർത്തിയാണ് ഇത്തരമൊരു നിർദേശം കെജ്രിവാൾ നൽകിയത്. അതേസമയം വോട്ടെണ്ണലില്‍ വലിയ മുന്നേറ്റം നടത്തുന്ന എഎപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളിലാണ്.
ഡൽഹി പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്നം തകര്‍ത്തെറിഞ്ഞ് ഹാട്രിക് വിജയം കുറിച്ചാണ് അരവിന്ദ് കെജ്രിവാളും എഎപിയും കുതിക്കുന്നത്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്.
English Summary: Kejriwal asks AAP Volunteers not to burst crackers during election celebrations
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.