June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

‘ഈ മധുരം അൽപം സ്പെഷ്യൽ മധുരം’, ധർമ്മപത്നിയ്ക്ക് പിറന്നാൾ മധുരം നൽകി കെജ്‌രിവാൾ

By Janayugom Webdesk
February 11, 2020

കെജ്‌രിവാളിന് ഇന്ന് ഇരട്ടി മധുരമുള്ള ദിനമാണ്. ഡല്‍ഹിയില്‍ ആം ആദ്മി മൂന്നാം തവണയും അധികാരത്തിലേറി. പ്രവർത്തകർക്കൊപ്പം തെരെഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനൊപ്പം ഭാര്യ സുനിതയുടെ പിറന്നാളും അദ്ദേഹം ആഘോഷിച്ചു. മികച്ച ഭൂരിപക്ഷത്തോടെയാണ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എഎപി വീണ്ടും അധികാരത്തിലേറുന്നത്.

ഡല്‍ഹിയില്‍ ആംആദ്മിക്ക് കേവലഭൂരിപക്ഷം. എഎപി 63 സീറ്റുകള്‍ നേടി. ബിജെപിക്ക് 7 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. കോണ്‍ഗ്‌സിന് ഒരു സീറ്റുപോലും കിട്ടിയില്ല.ഇത് പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമെന്ന് കെജ്‌രിവാൾ പറഞ്ഞു.

ഒരു ഘട്ടത്തിൽ 20 സീറ്റ് വരെ ലീഡ് നിലനിർത്തിയെങ്കിലും സീറ്റ് നേടാനായില്ല. നിലവിൽ 8 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി.

കോൺഗ്രസിനായി ഹാരൂൺ യൂസഫ് ആണ് ആദ്യഘട്ടത്തിൽ ലീഡ് ചെയ്തത്.  2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എഎപി സ്വന്തമാക്കിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. 1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.