Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കണ്ണൂര്‍

June 13, 2021, 11:05 pm

രണ്ടാനച്ഛന്റെ ക്രൂരപീഡനം: ഒരു വയസുകാരിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

Janayugom Online

കേളകത്ത് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലുള്ള കുട്ടിയുടെ ചികിത്സയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കും. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

എമര്‍ജന്‍സി മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, സര്‍ജറി, പീഡിയാട്രികിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ കേളകത്ത് ഒരുവയസുകാരിയ്ക്ക് രണ്ടാനച്ഛനില്‍ നിന്ന് ക്രൂരമര്‍ദ്ദനം നേരിടേണ്ടി വന്നത്. കുഞ്ഞിന്റെ മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റിരുന്നു.
കുട്ടിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രതീഷ് എന്നായാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖത്തും തലയ്ക്കും പരിക്കേറ്റ കുട്ടിയെ പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.