Janayugom Online
Kelvin Electronics- Janayugom

വ്യവസായ വകുപ്പിന്റെ പിന്തുണയോടെ കെല്‍വിന്‍ ഇലക്ട്രിക്കല്‍സ് ഉത്പന്നങ്ങള്‍ വിപണിയിലേക്ക്

Web Desk
Posted on August 11, 2018, 7:45 pm
മോഡല്‍ മിക്‌സിയുടെ വിതരണോദ്ഘാടനം വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി എസ് ചന്ദ്രന്‍ കൊച്ചിയിലെ ജലറാംസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് മാനേജിങ് ഡയറക്ടര്‍ രാഹുല്‍ മെഹറിന് നല്‍കി നിര്‍വഹിക്കുന്നു

കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ പിന്തുണയോടെ കേരളത്തില്‍ ഉത്പാദനം ആരംഭിക്കുന്ന കെല്‍വിന്‍ ഇന്‍ഡസ്ട്രീസ് ഉത്പന്നങ്ങള്‍ വിപണിയിലേക്ക്. തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെ അനുവദിച്ച പിഎംഇജിപി ലോണ്‍ ഉപയോഗിച്ചാണ് കെല്‍വിന്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

തൃശൂര്‍ സ്വദേശിയായ ജോജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഒരു ചെറുകിട സംരംഭമായി പ്രവര്‍ത്തിച്ചിരുന്ന കെല്‍വിന്‍ ഒരു ദശകത്തിനു മുമ്പുവരെ കേരളത്തിലെ ശ്രദ്ധേയമായ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് ആയിരുന്നു. എന്നാല്‍ ആഗോള കമ്പനികളുടെ കടന്നുവരവോടെ കെല്‍വിന്‍ പിന്തള്ളപ്പെടുകയായിരുന്നു. തൃശൂരില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചുകൊണ്ടു തിരിച്ചുവരവിനൊരുങ്ങുന്ന കെല്‍വിന്‍ ഇന്‍ഡസ്ട്രീസ് ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജില്ലാ വ്യവസായ കേന്ദ്രം അസി.ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എസ്.ഗൗതം യോഗീശ്വറിന് നല്‍കി നിര്‍വഹിച്ചു. കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ഷോപ്പുകളില്‍ വരും ദിവസങ്ങളില്‍ കെല്‍വിന്റെ ഉത്പന്നങ്ങള്‍ ലഭ്യമാകും. കെല്‍വിന്റെ ഡീലര്‍ഷിപ്പോ ഡിസ്ട്രിബ്യൂഷനോ ആവശ്യമുള്ളവര്‍ക്ക് 9995875874 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താസമ്മേളത്തില്‍വച്ച് കെല്‍വിന്‍ ഇന്‍ഡസ്ട്രീസ് പുറത്തിറക്കിയ 900 വാട്‌സ് സഫയര്‍ മോഡല്‍ മിക്‌സിയുടെ വിതരണോദ്ഘാടനം വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി എസ് ചന്ദ്രന്‍ കൊച്ചിയിലെ ജലറാംസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് മാനേജിങ് ഡയറക്ടര്‍ രാഹുല്‍ മെഹറിന് നല്‍കി നിര്‍വഹിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കേരള ഇലക്ട്രിക് ട്രേഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി ജി കൃഷ്ണകുമാര്‍, കെല്‍വിന്‍ ഇലക്ട്രോണിക്‌സ് ഡയറക്ടര്‍ എ വി ജോജു വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.