കേരള പൊലീസിന്റെ ഭക്ഷണ ക്രമത്തിൽ നിന്ന് ബീഫ് പുറത്തായി

Web Desk

തിരുവനന്തപുരം

Posted on February 16, 2020, 5:20 pm

കേരള പൊലീസിന്റെ പുതിയ ഭക്ഷണക്രമത്തിൽ നിന്ന് ബീഫ് ഒഴിവാക്കി. വിവിധ ബറ്റാലിനുകൾക്കായി തയ്യാറാക്കിയ പുതിയ മെനുവിൽ ഇനി മുതൽ ബീഫ് ഉണ്ടാകില്ല. അതേസമയം നിരോധനമല്ലെന്നും ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമുള്ള നടപടിയെന്നാണ് ഇതു സംബന്ധിച്ചുള്ള പൊലീസിന്റെ വിശദീകരണം.

15ന് ആണ് വിവിധ ബറ്റാലിയനുകളിലുളള പുതിയ ബാച്ചുകളുടെ ട്രെയിനിങ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ക്യാംപുകളിലേക്കും നല്‍കാനായി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ തയാറാക്കിയ ഭക്ഷണക്രമത്തിലാണ് ബീഫ് ഇല്ലാത്തത്. അതേസമയം പുഴുങ്ങിയ മുട്ടയും മുട്ടക്കറിയും ചിക്കന്‍ കറിയും തുടങ്ങി കഞ്ഞിയും സാമ്പാറും അവിയലും വരെ ഭക്ഷണക്രമത്തിലുണ്ട്.