Web Desk

പത്തനംതിട്ട

May 15, 2021, 2:47 pm

കേരളത്തിലും തമിഴ്‌നാട്ടിലും ചിലയിടങ്ങളിൽ വെള്ളപ്പൊക്ക സാധ്യത: കേന്ദ്ര ജല കമ്മിഷൻ

Janayugom Online

ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ജല കമ്മിഷൻ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങൾക്കായി ഓറഞ്ച് ബുള്ളറ്റിൻ പുറത്തിറക്കി. ഇരുസംസ്ഥാനങ്ങളിലും ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. കേരളത്തിലെ മണിമല, അച്ചൻകോവിൽ എന്നീ നദികളിലും തമിഴ്‌നാട്ടിലെ കോഡയാർ നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരും. മണിമലയാർ, അച്ചൻകോവിലാർ എന്നിവയുടെ തീരങ്ങളിൽ കഴിയുന്നവർ അതീവ ജാഗ്രത പാലിക്കണം.

ചുഴലിക്കാറ്റിനെത്തുടർന്ന് കേരളത്തിൽ വൻതോതിൽ മഴ പെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ ജലനിരപ്പ് കേന്ദ്ര ജല കമ്മിഷൻ വിലയിരുത്തിയത്. അച്ചൻകോവിലാറും മണിമലയാറും ചിലയിടത്ത് അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മിഷൻ വ്യക്തമാക്കി. അതേ സമയം ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്.
Eng­lish sum­ma­ry; ker­al tamil­nad  flood situatiion

You may also like this video;