ചെങ്ങന്നൂരില്‍ വാഹനാപകടം; നാല് മരണം

Web Desk
Posted on June 27, 2018, 7:59 am

മുളക്കഴ: ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ നാലു പേര്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് ഒാട്ടോറിക്ഷയില്‍ ഇടിച്ചായിരുന്നു അപകടം. ചെങ്ങന്നൂരിലെ മുളക്കഴയിലാണ് സംഭവം. ഗുഡ്സ് ഒാട്ടോറിക്ഷയിലെ യാത്രക്കാരാണ് മരിച്ചത്.

മരിച്ച നാലുപേരില്‍ സജീവ്, ബാബു എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. മൂന്നുപേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിക്കുമാണ് മരിച്ചത്.

ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.