25 April 2024, Thursday

Related news

March 16, 2024
February 26, 2024
November 15, 2023
February 4, 2023
December 20, 2022
November 6, 2022
September 4, 2022
May 30, 2022
April 19, 2022
March 18, 2022

കേരള അഡ്മിസ്ട്രേറ്റീവ് സർവീസിന് തുടക്കമായി; നിയമന ശുപാർശകൾ ഉദ്യോഗാർഥികൾക്ക് കൈമാറി

Janayugom Webdesk
തിരുവനന്തപുരം
November 1, 2021 6:51 pm

കേരള അഡ്മിസ്ട്രേറ്റീവ് സർവീസിന് ഇന്ന് തുടക്കമായി. കെഎഎസ്സിലേക്കുള്ള ആദ്യ ഘട്ട നിയമന ശുപാർശകൾ ഉദ്യോഗാർഥികൾക്ക് കൈമാറി. അട്ടിമറി നീക്കത്തെ അതിജീവിച്ചാണ് കെഎഎസ് യാഥാർത്ഥ്യമായതെന്ന് പിഎസ് സി ചെയർമാൻ എം.കെ സക്കീർ പറഞ്ഞു. 105 പേർക്കാണ് ഇന്ന് നിയമന ശുപാർശ കൈമാറിയത്.

കേരള സിവിൽ സർവീസ് ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് കേരളപ്പിറവി ദിനത്തിൽ തുടക്കമായത്. വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് പി എസ് സി കേരള അഡ്മിസ്ട്രേറ്റീവ് സർവീസിൽ മൂന്ന് സ്ട്രീമുകളിലെ 105 പേർക്ക് പേർക്ക് നിയമനം നൽകിയത്. സിവിൽ സർവീസിന് സമാനമായാണ് കെഎഎസ് നടപ്പാക്കുന്നത്.ആദ്യത്തെ ബാച്ചിന് 18 മാസത്തെ പരിശീലനത്തിന് ശേഷമാണ് നിയമനം നൽകുന്നത്. പി എസ് സി ചെയർമാൻ എം.കെ സക്കീറാണ് ആദ്യ നിയമന ശുപാർശ നൽകിയത്.അട്ടിമറി നീക്കത്തെ അതിജീവിച്ചാണ് കെഎഎസ് യാഥാർത്ഥ്യമായത്. അതിനാൽ അത്തരത്തിൽ പ്രവർത്തിച്ചവരെ ഇനി മാറ്റി നിർത്തണമെന്നും പി എസ് സി ചെയർമാൻ പറഞ്ഞു.

2019 നവംബർ ഒന്നിനാണ് കെ.എ.എസ്. ഓഫീസർ ട്രെയിനി തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം സ്ട്രീമിൽ 547,543 ഉം രണ്ടാം സ്ട്രീമിൽ 26,950 ഉം മൂന്നാം സ്ട്രീമിൽ 2,951 ഉം അപേക്ഷകൾ ലഭിച്ചു. 2020 ഫെബ്രുവരി 22, ഡിസംബർ 29 തീയതികളിൽ ഒ.എം.ആർ. പ്രാഥമിക പരീക്ഷയും 2020 നവംബർ 20, 21, 2021 ജനുവരി 15, 16 തീയതികളിലായി അന്തിമഘട്ടത്തിലുള്ള വിവരണാത്മക പരീക്ഷയും നടന്നു. സെപ്തംബർ 30 ഓടെ അഭിമുഖവും പൂർത്തീകരിച്ച് ഒക്ടോബർ എട്ടിനാണ് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചത്. അതുകൊണ്ട് തന്നെ പി എസ് സിക്ക് ഇത് സുവർണ നേട്ടമാണ്.
eng­lish summary;Kerala Admin­is­tra­tive Ser­vice launched Appoint­ment rec­om­men­da­tions were hand­ed over to the candidates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.