23 April 2024, Tuesday

Related news

April 23, 2024
April 23, 2024
April 22, 2024
April 21, 2024
April 20, 2024
April 20, 2024
April 19, 2024
April 18, 2024
April 17, 2024
April 15, 2024

ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ വീണ്ടും കേരളം ഒന്നാമത്

രണ്ട് വർഷം കൊണ്ട് നൽകിയത് 3030 കോടിയുടെ സൗജന്യ ചികിത്സ
Janayugom Webdesk
തിരുവനന്തപുരം:
May 21, 2023 9:32 pm

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നല്‍കിയത് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ. 12,22,241 ഗുണഭോക്താക്കൾക്കാണ് ഇതുവഴി സഹായം ലഭിച്ചത്. 28,75,455 ക്ലൈമുകളിലൂടെയാണ് ഇത്രയും പേർക്ക് സൗജന്യ ചികിത്സ നൽകാനായത്. സംസ്ഥാന ഹെൽത്ത് ഏജൻസി വഴി നടത്തിയ മികച്ച പ്രവർത്തനങ്ങളിലൂടെയാണ് ഇത്രയും പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് 2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്കാരം കേരളം കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിൽ ആകെ നൽകിയ ചികിത്സയുടെ ഏതാണ്ട് 15 ശതമാനത്തോളം കേരളത്തിൽ നിന്നാണ്. കേരളത്തിൽ മണിക്കൂറിൽ 180 ഓളം രോഗികൾക്ക് സൗജന്യ ചികിത്സ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖാന്തരം നൽകി വരുന്നു. മിനിറ്റിൽ മൂന്ന് രോഗികൾ എന്ന ക്രമത്തിൽ പദ്ധതിയിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി അർഹരായ കുടുംബത്തിന് ഒരുവർഷം പരമാവധി അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം എംപാനൽ ചെയ്യപ്പെട്ട എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾ വഴി ലഭിക്കും. 2019–20ൽ പദ്ധതിയിൽ എം പാനൽ ചെയ്ത ആശുപത്രികളുടെ എണ്ണം 404 ആയിരുന്നെങ്കിൽ ഇപ്പോളത് 761 ആയി വർധിച്ചിട്ടുണ്ട്. ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായി 2021–22ൽ 5,76,955 ഗുണഭോക്താക്കൾക്കും, ഈ സാമ്പത്തിക വർഷം 6,45,286 ഗുണഭോക്താക്കൾക്കും സൗജന്യ ചികിത്സാ സഹായം നൽകാനായി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം തുക ഈ ഇനത്തിൽ നൽകാനായി.
കഴിഞ്ഞ സാമ്പത്തിക വർഷം (2021–22) 1400 കോടിയുടേയും ഈ സാമ്പത്തിക വർഷം (2022–23) 1630 കോടി രൂപയുടെയും സൗജന്യ ചികിത്സ ലഭ്യമാക്കി. ഈ ഇനത്തിൽ കേന്ദ്ര വിഹിതമായി പ്രതിവർഷം 138 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ബാക്കി വരുന്ന പണം സംസ്ഥാന സർക്കാരാണ് നിർവഹിക്കുന്നത്.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽപ്പെടാത്ത കുടുംബങ്ങൾക്ക് വാർഷിക വരുമാനം മൂന്ന് ലക്ഷത്തിന് താഴെ ആണെങ്കിൽ എപിഎൽ, ബിപിഎൽ ഭേദമന്യേ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയും സൗജന്യ ചികിത്സ നൽകി വരുന്നു.

eng­lish sum­ma­ry; Ker­ala again tops Indi­a’s list of free treatment
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.