കോവാക്സിന്‍ പരീക്ഷണത്തിന് സമ്മതമറിയിച്ച് കേരളം

Web Desk

തിരുവനന്തപുരം

Posted on October 24, 2020, 12:50 pm

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിന്റെ പരീക്ഷണത്തിന് സമ്മതമറിയിച്ച് കേരളം. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി ആരോഗ്യമന്ത്രാലയം സമര്‍പ്പിച്ച ശുപാര്‍ശയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. സ്വയം സന്നദ്ധരായി സര്‍ക്കാരിനെ സമീപിക്കുന്നവരില്‍ അടുത്ത മാസമായിരിക്കും പരീക്ഷണം.

കോവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.പതിനാലോളം സംസ്ഥാനങ്ങളില്‍ പരീക്ഷണശാലകള്‍ ഉണ്ടാകും. ഇതിന് വേണ്ടി ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ടെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചാണ് കോവാക്സിൻ വികസിപ്പിക്കുന്നത്. 30 സെന്ററുകളിലായി 26000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുക.

ENGLISH SUMMARY: ker­ala agrees for covid vac­cine experiment

YOU MAY ALSO LIKE THIS VIDEO