രാജ്യത്തെ കോവിഡ് പരിശോധനകളിൽ ഏറ്റവും മുന്നിൽ കേരളമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ.
രാജ്യത്ത് പ്രതിദിനം ദശലക്ഷംപേർക്ക് 844 എന്ന ശരാശരി ഉള്ളപ്പോൾ കേരളത്തിൽ ദശലക്ഷം പേർക്ക് 3258 എന്ന അളവിലാണ് ടെസ്റ്റുകൾ നടക്കുന്നത്. ഡൽഹിയാണ് രണ്ടാംസ്ഥാനത്ത്. പ്രതിദിനം 3225 എന്ന അളവിലാണ് പരിശോധനകൾ നടക്കുന്നത്. മൂന്നാംസ്ഥാനത്തുള്ള കർണാടകയിൽ ദശലക്ഷത്തിന് 1550 ടെസ്റ്റുകളാണ് പ്രതിദിനം നടക്കുന്നത്.
ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുള്ളത് ദശലക്ഷം പേര്‍ക്ക് 140 ടെസ്റ്റ് എന്ന അളവിലെങ്കിലും പരിശോധന നടത്തണമെന്നാണ്. രാജ്യത്തെ 35 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനേക്കാൾ ഉയർന്ന ടെസ്റ്റിങ് ശരാശരി കാഴ്ചവയ്ക്കുന്നുണ്ട്. ആന്ധ്രാപ്രദേശ് 1418, ബിഹാർ 1093, ഒഡീഷ 1072, ഗോവ, 1058 എന്നിവയാണ് പ്രതിദിനം ആയിരത്തിന് മുകളിൽ ശരാശരി ടെസ്റ്റുകൾ നടത്തുന്ന മറ്റ് സംസ്ഥാനങ്ങൾ. രാജ്യത്ത് ഇതുവരെ ആകെ 10.7 കോടി കോവിഡ് പരിശോധനകൾ പൂർത്തിയായിട്ടുണ്ട്. 81.36 ലക്ഷം പേരാണ് ഇതുവരെ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. റാപിഡ് ആന്റിജൻ ടെസ്റ്റുകളിൽ ജൂൺ 14 മുതലാണ് വര്‍ധന വരുത്തിയത്. രാജ്യത്ത 2000 ലാബുകളിലായി ഒന്നരലക്ഷം പരിശോധനകൾ നടത്താനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
അതിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷത്തിലേക്ക് കടന്നു. ആകെ രോഗബാധിതര്‍ 81,37,119 ആയി. പ്രതിദിനം രോഗബാധിതരുടെ എണ്ണം അരലക്ഷത്തില്‍ താഴെയായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടയയില് 6190 പുതിയ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. 127 മരണം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 8241 ആയി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക് അടുത്തു. രാജ്യതലസ്ഥാനത്ത് രോഗവ്യാപനം വീണ്ടും തീവ്രമാവുകയാണ്. 5891 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 3589, പശ്ചിമബംഗാളില്‍ 3,979 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ ആകെ മരണസംഖ്യ 7000 അടുത്തു. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 74 ലക്ഷം കടന്നു.
ENGLISH SUMMARY:Kerala ahead in Covid test
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.