Janayugom Online
കാനം രാജേന്ദ്രന്‍

വിമാനത്താവള സ്വകാര്യവല്‍ക്കരണം അഴിമതിയുടെ ഭാഗം: കാനം

Web Desk
Posted on February 25, 2019, 10:57 pm

തിരുവനന്തപുരം: തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളം അഡാനി എന്ന സ്വകാര്യ വ്യവസായിക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവനയിലൂടെ അപലപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെയും വിമാനത്താവള നിര്‍മ്മാണത്തില്‍ മുന്‍പരിചയമുള്ളവരുടെയും അപേക്ഷകള്‍ പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. തലസ്ഥാനത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. അഡാനി ഗ്രൂപ്പിന് തിരുവനന്തപുരമടക്കം അഞ്ച് വിമാനത്താവളം കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അഴിമതിയുടെ ഭാഗമായി മാത്രമേ കാണാനാകു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഡാനി അടക്കമുള്ള കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വന്‍ തുക കൈപ്പറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പൊതുജനവികാരം വളര്‍ത്തിക്കൊണ്ടുവരാനും ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാനും കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.