കേരളത്തിനും ലക്ഷദ്വീപിനുമിടയിലെ ന്യൂനമർദം തിങ്കളാഴ്ച്ച അതിതീവ്ര ചുഴലിക്കാറ്റാകും; ഈ ജില്ലകൾക്ക് യെല്ലോ അലർട്ട്

Web Desk

തിരുവനന്തപുരം

Posted on May 31, 2020, 3:08 pm

കേരളത്തിനും ലക്ഷദ്വീപിനും ഇടയിലെ ന്യൂനമർദം നാളെ അതിതീവ്രമാകും. അതിതീവ്ര ന്യൂനമർദം മറ്റന്നാൾ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ മേഖല ഇപ്പോൾ മഹരാഷ്ട്ര ഗുജറാത്ത് തീരങ്ങളിലേക്ക് നീങ്ങുന്നു.

കേരളത്തിലെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം ‚പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ തന്നെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Eng­lish sum­ma­ry: Ker­ala and Lak­shad­weep is like­ly face a tor­na­do on Mon­day

You may also like this video: